പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച പാ​ല​പ്ര ബ്രാ​ഞ്ച് മ​ന്ദി​ര​ം ഉ​ദ്ഘാ​ട​നം
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച പാ​ല​പ്ര ബ്രാ​ഞ്ച് മന്ദിര ത്തി ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ അ​വാ​ർ​ഡ് ദാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​രാ​ജേ​ഷ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ക്കും. ബോ​ർ​ഡ് മെം​ബ​ർ കെ.​ജെ. തോ​മ​സ് ക​ട്ട​യ്ക്ക​ൽ സ്വാ​ഗ​ത​വും കെ.​പി. സു​ജീ​ല​ൻ ന​ന്ദി​യും പ​റ​യും.

കോ​ർ​ബാ​ങ്കിം​ഗ് ഉ​ദ്ഘാ​ട​നം

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിൽ ബ്രാ​ഞ്ചു​ക​ളെ ത​മ്മി​ൽ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള കോ​ർ ബാ​ങ്കിം​ഗി​ന്‍റെ​യും ആ​ർ​ടി​ജി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എം. ​ബി​നോ​യ്കു​മാ​ർ നി​ർ​വ​ഹി​ച്ചു.
പാ​റ​ത്തോ​ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ജ​യ​ശ്രീ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സാ​ജ​ൻ ഫി​ലി​പ്പ്, കൂ​വ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ് പാ​റ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സോ​ഫി ജോ​സ​ഫ്, ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​ൾ അ​സീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ബി. ഹ​സ​ൻ​ക​നി, ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ തോ​മ​സ് ക​ട്ട​യ്ക്ക​ൽ, ജോ​സ് പ്ലാ​പ്പ​ള്ളി, ജ​ലാ​ൽ പൂ​ത​ക്കു​ഴി, ബി​ജോ കു​റ്റു​വേ​ലി, കെ.​പി. സു​ജീ​ല​ൻ, വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ, ആ​മി​നാ​ബീ​വി നാ​സ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ന്ന​മ്മ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി​ക്കു​ട്ടി ജേ​ക്ക​ബ് സ്വാ​ഗ​ത​വും ബോ​ർ​ഡ് മെം​ബ​ർ എ​ൻ.​ജെ. കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.