സേ​ഫ് സോ​ൺ തു​ണ​യാ​യി: ന​ഷ്ട​പ്പെ​ട്ട ബാ​ഗും പ​ണ​വും ഭ​ക്ത​ർ​ക്ക് കി​ട്ടി
എ​രു​മേ​ലി: യാ​ത്ര​യ്ക്ക് പ​ണ​വും സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കാ​ൻ ഫോ​ണും ഇ​ല്ലാ​തെ റോ​ഡി​ൽ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ അ​യ്യ​പ്പ​ഭ​ക്ത​രെ ക​ണ്ട് വി​വ​ര​ങ്ങ​ള​റി​ഞ്ഞ ഗ​താ​ഗ​ത വ​കു​പ്പി​ലെ സേ​ഫ് സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​പ്പോ​ൾ ഭ​ക്ത​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം തി​രി​കെ കി​ട്ടി. എ​രു​മേ​ലി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ്, ര​ഘു എ​ന്നീ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​യാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് എ​രു​മേ​ലി​ക്ക് വ​രു​ന്ന​തി​നി​ടെ മു​രാ​ഹാ​ര ബ​സി​ൽ വെ​ച്ചാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന​റി​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​നെ പ​ത്ത​നം​തി​ട്ട​യി​ലെ സേ​ഫ് സോ​ണി​ലേ​ക്ക് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന് ബ​സി​ൽ നി​ന്നു ബാ​ഗ് ക​ണ്ടെ​ടു​ത്ത പ​ത്ത​നം​തി​ട്ട സേ​ഫ് സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​ർ എ​രു​മേ​ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ശ​ര​ണ്യ ബ​സി​ൽ ബാ​ഗ് കൊ​ടു​ത്തു​വി​ട്ടു.
എ​രു​മേ​ലി​യി​ൽ സേ​ഫ് സോ​ൺ ഓ​ഫീ​സി​ൽ വെ​ച്ച് ഭ​ക്ത​ർ​ക്ക് ബാ​ഗ് കൈ​മാ​റി. ആ​റാ​യി​രം രൂ​പ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഫോ​ണു​ക​ളും എ​ടി​എം കാ​ർ​ഡു​ക​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​യെ​ല്ലാം ഒ​രു മ​ണി​ക്കൂ​റി​നു​ള​ളി​ൽ തി​രി​കെ കി​ട്ടി​യ ഭ​ക്ത​ർ കേ​ര​ള സ​ർ​ക്കാ​രി​നും സേ​ഫ് സോ​ണി​നും അ​ക​മ​ഴി​ഞ്ഞ ന​ന്ദി അ​റി​യി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ന​വാ​സ് കെ​രിം, റെ​ജി, അ​നീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സേ​ഫ് സോ​ൺ സം​ഘ​വും ബ​സ് ജീ​വ​ന​ക്കാ​രു​മാ​ണ് ന​ന്മ​യു​ടെ ന​ല്ല മാ​തൃ​ക പ​ക​ർ​ന്ന് തു​ണ​യാ​യ​ത്.