പു​ഴ​യ​റി​വി​നാ​യി കു​ട്ടി​ക്കൂ​ട്ടം മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക്
Friday, November 24, 2017 11:37 AM IST
അ​ള​നാ​ട്: ഭ​ര​ണ​ങ്ങാ​നം​പ​ഞ്ചാ​യ​ത്ത് ബാ​ല​സ​ഭാ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മീ​ന​ച്ചി​ലാ​ര്‍ പു​ന​ര്‍​ജ​നി'യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​സാ​ക്ഷ​ര​ത ശി​ല്പ​ശാ​ല​യും പു​ഴ​യ​റി​വു​യാ​ത്ര​യും ഇ​ന്നും നാ​ളെ​യും ന​ട​ത്തും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​ള​നാ​ടു ഗ​വ. യു​പി. സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ ദ്വി​ദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മീ​ന​ച്ചി​ലാ​ര്‍ പു​ന​ര്‍​ജ​നി പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മ​ഠ​ത്തി​ല്‍, സെ​ക്ര​ട്ട​റി വി.​എം. അ​ബ്ദു​ള്ളാ​ഖാ​ന്‍, ഡോ. ​രാ​ജു ഡി. ​കൃ​ഷ്ണ​പു​രം എ​ന്നി​വ​ര്‍ ശി​ല്പ​ശാ​ല ന​യി​ക്കും. മീ​ന​ച്ചി​ലാ​റി​ന്‍റെ സം​ഗീ​തം എ​ന്ന സം​ഗീ​ത​പ​രി​പാ​ടി ജോ​യി ത​ല​നാ​ട് ന​യി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
നാ​ളെ രാ​വി​ലെ 7.30 ന് ​ആ​രം​ഭി​ക്കു​ന്ന പു​ഴ​യ​റി​വ് യാ​ത്ര​യി​ല്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ന്‍​പ​തോ​ളം കു​ട്ടി​ക​ളും പി​ടിഎ പ്ര​തി​നി​ധി​ക​ളു​മു​ണ്ടാ​കും. യാ​ത്ര മാ​ര്‍​മ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ തു​ട​ങ്ങി ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ സ​മാ​പി​ക്കും. മീ​ന​ച്ചി​ലാ​റി​നെ തൊ​ട്ട​റി​യാ​നു​ള്ള യാ​ത്ര​യ്ക്ക് സെ​ബി പ​റ​മു​ണ്ട, ബേ​ബി ജോ​സ​ഫ് ആ​ന​പ്പാ​റ, ജോ​ണി വ​ലി​യ​കു​ന്നേ​ൽ, ശ്രീ​ജി​ത്ത് പാ​ലാ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കും.