ചു​ര​ത്തി​ൽ ക​ണ്ടെ​യ്ന​ർ കു​ടു​ങ്ങി പ​തി​മൂ​ന്ന് മ​ണി​ക്കൂ​ർ തടസം
Wednesday, December 6, 2017 1:54 PM IST
താ​മ​ര​ശേ​രി: ചു​രം എ​ഴാം​വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം 13 മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ടൈ​ൽ​സു​മാ​യി ക​ന്പ​ള​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ആ​ക്സി​ൽ പൊ​ട്ടി ചു​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

ട്രാ​ഫി​ക് എ​സ്ഐ ടി.​എ​സ്. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​ണ്‍​വേ​യാ​യി ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. ക​ണ്ടെ​യ്ന​റി​ൽ നി​ന്ന് ടൈ​ലു​ക​ൾ മ​റ്റ് മൂ​ന്ന് ലോ​റി​ക​ളി​ലേ​ക്ക് മാ​റ്റി ക​യ​റ്റി ലോ​ഡ് ഒ​ഴി​വാ​ക്കി​യ ശേ​ഷം ജെ​സി​ബി​യി​ൽ വ​ടം​കെ​ട്ടി വ​ലി​ച്ച് രാ​ത്രി ഒ​ന്പ​തോ​ടെ ത​ക​ര​പ്പാ​ടി​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. രാ​വി​ലെ മു​ത​ൽ ചു​ര​ത്തി​ലു​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങി വാ​ഹ​ന​ങ്ങ​ൾ പോ​കേ​ണ്ടി​വ​ന്ന​തി​നാ​ൽ അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി​വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചാ​ടി ആ​ക്സി​ൽ പൊ​ട്ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ലോ​ഫ്ളോ​ർ ബ​സു​ക​ളു​ടെ അ​ടി​ഭാ​ഗം റോ​ഡി​ൽ ത​ട്ടി ബ​സ് നീ​ക്കാ​നാ​കാ​തെ കു​ടു​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു.