ക​നാ​ൽ ഇ​ടി​ഞ്ഞു; വെ​ള്ളം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ
Wednesday, December 6, 2017 2:51 PM IST
മാ​ള: കു​ണ്ടൂ​ർ-​കു​ള​ത്തേ​രി ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​തു​മൂ​ലം വെ​ള്ളം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ നി​ഷ​മാ​വ​സ്ഥ​യി​ലാ​യി. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ക​നാ​ലി​ന്‍റെ കു​ള​ത്തേ​രി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഭാ​ഗ​ത്താ​ണ് പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​നാ​ലി​ന്‍റെ അ​രി​കി​ലേ​ക്ക് നീ​ങ്ങി സ​ഞ്ച​രി​ച്ച​താ​ണ് ക​നാ​ലി​ന്‍റെ ഭി​ത്തി ത​ക​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത്.
ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​നാ​ലി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ശ​രി​യാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വാ​ർ​ഡ് മെ​ന്പ​ർ മു​ഹ​മ്മ​ദ് ഫൗ​സി പ​റ​യു​ന്ന​ത്.
ഇ​തേ തു​ട​ർ​ന്ന് ക​നാ​ലി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ടു​ന്പോ​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടെ വെ​ള്ളം ന​ഷ്ട​പ്പെ​ടു​ന്ന​തു​മൂ​ലം മൈ​ത്രി, വ​യ​ലാ​ർ ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും.
വെ​ള്ളം റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യുണ്ട്.