അം​ബേ​ദ്ക​റി​ന്‍റെ 61-ാം ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Wednesday, December 6, 2017 2:51 PM IST
കൊ​ര​ട്ടി: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ. ​അം​ബേ​ദ്ക​റു​ടെ 61-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ചാ​ല​ക്കു​ടി മ​ണ്ഡ​ലം ദ​ളി​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. യു.​ഡി.​എ​ഫ്. ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ള​പ്പാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി.
സം​ഘ​ട​ന നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ. പ​ത്മ​നാ​ഭ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ, എം. ​ശി​വ​ദാ​സ​ൻ, സി​എം. അ​യ്യ​പ്പ​ൻ, സു​ലോ​ച​ന ഹ​രി​കു​മാ​ർ, ദി​ലീ​പ് പെ​രാ​ബ്ര​ത്ത്, സു​കു കി​ട​ങ്ങ​ഴി​യ​ത്ത്, വി.​വി. ലി​ബി​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ല​ക്കു​ടി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.​അം​ബേ​ദ്ക​റു​ടെ 61-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. കേ​ര​ള സാം​ബ​വ​ർ സൊ​സൈ​റ്റി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​സി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​നീ​ല​ൻ, വി.​കെ.​സു​ബ്ര​ൻ, കെ.​കെ.​അ​യ്യ​പ്പ​ൻ, കെ.​സി.​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.