പൊ​തു​കി​ണ​ര്‍ മൂ​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധമെന്ന്
Wednesday, December 6, 2017 3:24 PM IST
ത​ല​ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പൊ​തു​കി​ണ​ര്‍ ന​ഗ​ര​സ​ഭ മൂ​ടാ​ൻ നീ​ക്കം ന​ട​ത്തു​ന്നു എ​ന്നു​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു ക്ല​ബ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ര​മേ​ശ​ന്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ പൊ​തു​കി​ണ​റു​ക​ളും കു​ള​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ന​യ​വും നി​ല​പാ​ടു​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു​ള്ള​ത്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ കി​ണ​ർ സം​ര​ക്ഷി​ക്കും. കി​ണ​റും പ​രി​സ​ര​വും ത​ങ്ങ​ൾ​ക്കു വി​ട്ടു ത​ര​ണ​മെ​ന്നാ​വാ​ശ്യ​പ്പെ​ട്ടു ഇ​പ്പോ​ൾ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ക്ല​ബ് ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ന​ഗ​ര​സ​ഭ ത​യാ​റാ​യി​രു​ന്നി​ല്ല. ഈ ​വി​രോ​ധ​ത്താ​ലാ​ണ് വാ​സ്ത​വ വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും സി.​കെ. ര​മേ​ശ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.