കു​ട്ട​നാ​ടിനെ കാ​ർ​ഷി​ക അ​പ​ക​ട സാ​ധ്യ​തമേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം; ഫാ. ​പീ​ലി​യാ​നി​ക്ക​ൽ
Thursday, December 7, 2017 12:32 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി​യു​ടെ (കെ​വി​എ​സ്) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
കേ​ന്ദ്ര സ​ർ​ക്കാ​ർ കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രു​ടെ ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക ക്ഷേ​മ പ്രോ​ജ​ക്ട് കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ​വി​എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ജോ​സി കു​ര്യ​ൻ പു​തു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​പി.​ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാം​മ​ഠം, സി.​ടി.​തോ​മ​സ് കാ​ച്ചാം​കോ​ടം, ജി​ജി പേ​ര​ക​ശേ​രി, സ​ണ്ണി​ച്ച​ൻ ക​ക്കാ​ട്ടു​പ​റ​ന്പി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 20നു ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.