വീ​ണ്ടും ഒ​ന്നാം സ്ഥാ​നം നേ​ടി ധ​നു​ഷ് മോ​ഹ​ൻ
Thursday, December 7, 2017 12:53 PM IST
കൊ​ല്ലം: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കേ​ര​ള​ന​ട​ന​ത്തി​നു പ്പു​റ​മെ കു​ച്ചു​പ്പു​ടി​യി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി ധ​നു​ഷ് മോ​ഹ​ൻ. ആ​ൺ കു​ട്ടി​ക​ളു​ടെ കു​ച്ചു​പ്പു​ടി ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​ര​ത്തി​ലാ​ണ് കാ​വ​നാ​ട് ആ​ലാ​ട്ടു​കാ​വ് ന​ഗ​ർ ഭ​വി​ത​ത്തി​ൽ ച​ന്ദ്ര മോ​ഹ​ൻ - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധ​നു​ഷ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച് എ​സ് എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.
ശി​വ​നി​ൽ നി​ന്നും അ​സു​ര​ൻ വ​ര​മാ​യി ശി​വ​ലിം​ഗം ക​ര​സ്ഥ​മാ​ക്കി .നേ​ടി​യെ​ടു​ത്ത ശി​വ​ലിം​ഗം അ​സു​ര​ൻ വി​ഴു​ങ്ങി ക​ഴു​ത്തി​ൽ വെ​യ്ക്കും . തു​ട​ർ​ന്ന് അ​ഹ​ങ്കാ​രി​യാ​യി മാ​റി​യ അ​സു​ര​നെ മു​രു​ക​ൻ വ​ധി​ക്കു​ന്ന​താ​ണ് ക​ഥ. മൂ​ന്നാം ക്ലാ​സു​മു​ത​ൽ പ​രി​ശീ​ല​ന​മാ​രം​ഭി​ച്ച ധ​നു​ഷ് നാ​ലാം ക്ലാ​സി​ൽ ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്ത​ത്തി​ലും കൊ​ല്ലം സ​ബ്‌ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി.
അ​ഞ്ചാം ക്ലാ​സു​മു​ത​ൽ ഭ​ര​ത​നാ​ട്യം , കു​ച്ചു​പ്പു​ടി, നാ​ടോ​ടി​നൃ​ത്ത​ത്തി​ലും തു​ട​ർ​ച്ച​യാ​യി വി​ജ​യം നേ​ടി. എ​ട്ടി​ലും ഒ​ൻ​പ​തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി​യി​ലു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ ഭ​ര​ത​നാ​ട്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡു​മാ​ണ് ല​ഭി​ച്ച​ത്. ഭ​ര​ത​നാ​ട്യ​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. കൊ​ല്ലം രേ​വ​തി ക​ലാ​ക്ഷേ​ത്ര​ത്തി​ലെ ലാ​ൽ​കു​മാ​റാ​ണ് ഗു​രു.