കാ​​ൽ​​കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി ഓ​​ട്ടോ ഡ്രൈ​​വ​​ർ അ​​റ​​സ്റ്റി​​ൽ
Thursday, December 7, 2017 1:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ ക​​ഞ്ചാ​​വ് വി​​ത​​ര​​ണം ചെ​​യ്തു​​വ​​ന്ന ഓ​​ട്ടോ ഡ്രൈ​​വ​​റെ കാ​​ൽ​​കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി ആ​​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡ് അ​​റ​​സ്റ്റ് ചെ​​യ്തു. ഫാ​​ത്തി​​മാ​​പു​​രം കു​​ന്ന​​ക്കാ​​ട് പു​​തു​​പ്പ​​റ​​ന്പി​​ൽ അ​​ൻ​​സാ​​ർ(23)​​ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി മു​​ഹ​​മ്മ​​ദ് റ​​ഫീ​​ക്കി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ആ​​ർ.​​ശ്രീ​​കു​​മാ​​ർ, സി​​ഐ കെ.​​പി.​​വി​​നോ​​ദ്, എ​​സ്ഐ എം.​​കെ.​​ഷെ​​മീ​​ർ, ജൂ​​ണി​​യ​​ർ എ​​സ്ഐ ശ്രീ​​കാ​​ന്ത്, ആ​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ കെ.​​കെ.​​റെ​​ജി, അ​​ൻ​​സാ​​രി, അ​​രു​​ണ്‍ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പാ​​റേ​​ൽ​​പ​​ള്ളി​​ക്ക് സ​​മീ​​പ​​മു​​ള്ള സ്റ്റാ​​ൻ​​ഡി​​ൽ പാ​​ർ​​ക്ക് ചെ​​യ​്ത് ഓ​​ടു​​ന്ന അ​​ൻ​​സാ​​റി​​നെ ഫാ​​ത്തി​​മാ​​പു​​ര​​ത്തു​​നി​​ന്നു​​മാ​​ണ് 15 പാ​​ക്ക​​റ്റ് ക​​ഞ്ചാ​​വു​​മാ​​യി പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ൽ നി​​ന്നു​​മാ​​ണ് ബാ​​ക്കി ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.
ക​​ന്പ​​ത്തു​​നി​​ന്നും ക​​ഞ്ചാ​​വ് ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​​ള്ള സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കും ന​​ൽ​​കു​​ന്ന ആ​​ളാ​​ണെ​​ന്ന് ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്ത​​തി​​ൽ നി​​ന്നും പോ​​ലീ​​സി​​ന് വ്യ​​ക്ത​​മാ​​യി. പ്രി​​ന്‍റു ചെ​​യ്ത പാ​​ക്ക​​റ്റു​​ക​​ളി​​ൽ ആ​​റു ഗ്രാം ​​ക​​ഞ്ചാ​​വ് വീ​​തം അ​​ഞ്ഞൂ​​റ് രൂ​​പ വി​​ല​​ക്കാ​​ണ് ഇ​​യാ​​ൾ വി​​റ്റി​​രു​​ന്ന​​ത്.
ര​​ണ്ടാ​​ഴ്ച മു​​ന്പ് ഇ​​യാ​​ൾ ക​​ന്പ​​ത്തു​​നി​​ന്നും മൂ​​ന്ന് കി​​ലോ ക​​ഞ്ചാ​​വ് എ​​ത്തി​​ച്ച് വി​​ത​​ര​​ണം ചെ​​യ്ത​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ഞ്ചാ​​വ് പൊ​​തി​​ഞ്ഞ് സി​​ഗ​​റ്റ് രൂ​​പ​​ത്തി​​ലാ​​ക്കി വ​​ലി​​ക്കാ​​വു​​ന്ന ഒ​​സി​​ബി പേ​​പ്പ​​റു​​ക​​ളും ഇ​​യാ​​ളി​​ൽ നി​​ന്നും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തി​​ട്ടു​​ണ്ട്. മാ​​ല​​മോ​​ഷ​​ണ കേ​​സി​​ൽ പ്ര​​തി​​യാ​​യ ഇ​​യാ​​ൾ ര​​ണ്ടു​​മാ​​സം മു​​ന്പാ​​ണ് ജ​​യി​​ലി​​ൽ നി​​ന്നും ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ഇ​​യാ​​ളു​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള ച​​തു​​പ്പി​​ൽ ക​​ഞ്ചാ​​വ് കു​​ഴി​​ച്ചി​​ട്ടി​​ട്ടു​​ണ്ടെ​​ന്ന സൂ​​ച​​ന​​യെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്തി​​യി​​ല്ല. പ്ര​​തി​​യെ ഇ​​ന്ന് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.