വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ഇനി വിരൽത്തുന്പിൽ
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ കി​യോ​ക്സ് ന​ഗ​ര​സ​ഭാ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ന്ന് വി​വാ​ഹി​ത​രാ​യ വി.​എ​സ്.​വി​നോ​ദ്കു​മാ​ർ - ജി.​ശ്രീ​ജ, ന​ന്ദു.​ജി.​എ​ച്ച് - രാ​ധി​ക രാ​മ​ച​ന്ദ്ര​ൻ എ​ന്നീ ന​വ​ദ​ന്പ​തി​ക​ൾ മേ​യ​റി​ൽ നി​ന്ന് വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

ന​ഗ​ര​പ​രി​ധി​യി​ലെ മ​ണ്ഡ​പ​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ആ​ശു​പ​ത്രി കി​യോ​സ്ക് പ​രി​പാ​ലി​ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ കി​യോ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ൾ അ​താ​തു ദി​വ​സം ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. വി​വാ​ഹം ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ്രീ​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ആ​ർ.​സ​തീ​ഷ്കു​മാ​ർ, ആ​ർ.​ഗീ​താ​ഗോ​പാ​ൽ, എ​സ്.​സ​ഫീ​റാ​ബീ​ഗം, എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​മി ജ്യോ​തി​ഷ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​ധ​ർ​മ്മ​പാ​ല​ൻ, സ​ബ് ര​ജി​സ്ട്രാ​ർ പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.