ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ഹാ​യം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​നാ​ശം പ​രി​ശോ​ധി​ച്ച് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ മി​നി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു. വാ​ഴ​ക്കൃ​ഷി​യാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​ച്ച​ത്.
ഏ​ക​ദേ​ശം 565.82 ഹെ​ക്ട​റി​ലാ​യി 21.26 കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, ആ​ര്യ​ങ്കോ​ട്, പ​ള്ളി​ച്ച​ൽ, കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ ബ്ലോ​ക്കു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​ത്. ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ത്ത ക​ർ​ഷ​ക​ർ അ​ടി​യ​ന്ത​ര​മാ​യി അ​ത​ത് കൃ​ഷി ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഖി സെ​ൽ ആ​രം​ഭി​ച്ചു.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ അ​ർ​ഹ​രാ​യ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കും. വി​ള ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഈ ​മാ​സം 12ന് ​മു​ന്പാ​യി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.