കോ​ളി​ക്ക​ട​വ് പു​ഴ​യി​ൽ തോ​ട്ട​യി​ട്ട് മീ​ൻ​പി​ടി​ത്തം വ്യാ​പ​കം
ഇ​രി​ട്ടി: പ​ഴ​ശി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളി​ക്ക​ട​വ് പു​ഴ​യി​ല്‍ തോ​ട്ട​യി​ട്ട് സ്‌​ഫോ​ട​നം ന​ട​ത്തി മീ​ന്‍ പി​ടി​ക്കു​ന്നു. വ​ലി​യ സ്‌​ഫോ​ട​ന​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് വ​രെ ആ​ഘാ​തം സം​ഭ​വി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്തി​യി​ട്ടും പോ​ലീ​സ് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. തെ​ങ്ങോ​ല, കു​ന്നോ​ത്ത് ക​ട​വു​ക​ളി​ലും തോ​ട്ട​യി​ട്ട് മ​ത്സ്യം പി​ടി​ത്തം പ​തി​വാ​യി​ട്ടു​ണ്ട്. തോ​ട്ട​യി​ട്ട് വ​ലി​യ മീ​നി​നെ മാ​ത്രം പെ​റു​ക്കി​പോ​കു​ക​യാ​ണ്. ബാ​ക്കി​യു​ള്ള​വ ചീ​ഞ്ഞ​ളി​ഞ്ഞ് പു​ഴ​യി​ല്‍ ക​ല​രു​ന്ന​തി​നാ​ല്‍ പുഴയിൽ‍ അ​ല​ക്കാ​നും കു​ളി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ക്വാ​റി​ക​ളി​ല്‍ നി​ന്നും സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തു​ന്ന​ത്.

ക​ട​യൊ​ഴി​പ്പി​ക്ക​ല്‍: പ​യ്യ​ന്നൂ​രി​ൽ വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ന്

പ​യ്യ​ന്നൂ​ര്‍: ക​ട​യൊ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ന്. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഇ​രു​പ​തോ​ളം ക​ട​ക​ള്‍ വാ​ട​ക പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നു പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. 11ന് ​വൈ​കു​ന്നേ​രം നാ​ലി​നു ചേം​ബ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. വ്യാ​പാ​രി​ക​ളെ കേ​സു​ക​ളി​ല്‍​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും വാ​ട​ക വ​ര്‍​ധ​ന​യി​ലൂ​ടെ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള​വ​രു​മാ​ക്കി ക​ട​ക​ളൊ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ള്‍ ചേ​ംബര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.