ക്ഷീ​ര​കൃ​ഷി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി കെ. ​രാ​ജു
Thursday, December 7, 2017 3:27 PM IST
ക​ണ്ണൂ​ർ: ക്ഷീ​ര​കൃ​ഷി തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നു മ​ന്ത്രി കെ. ​രാ​ജു. ഏ​ച്ചൂ​ർ സി​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷീ​ര​കൃ​ഷി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​യ​മ​സ​ഭ ഐക​ക​ണ്ഠ്യേന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. കേ​ന്ദ്രം ഇ​തു​വ​രെ ക്ഷീ​ര​കൃ​ഷി​യെ കൃ​ഷി​യാ​യി പോ​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം ഇ​ത​ര ക​ർ​ഷ​ക​ർ​ക്കു നാ​ലു​ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ല​ഭി​ക്കു​ന്പോ​ൾ ക്ഷീ​ര​ക​ർ​ഷ​ക​ർ 12 ശ​ത​മാ​നം പ​ലി​ശ ന​ൽ​കേ​ണ്ടി വ​രു​ന്നു.
സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള പാ​ലി​ന്‍റെ 85 ശ​ത​മാ​നം ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 15 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് അ​ടു​ത്ത​വ​ർ​ഷം മ​റി​ക​ട​ക്കാ​ൻ ക​ഴി​യും. ഈ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ ന​ല്ല വി​ല ന​ൽ​കി സം​ഭ​രി​ക്കാ​ൻ മി​ൽ​മ ത​യ​റാ​വ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രി​ൽ​നി​ന്നു പാ​ൽ വാ​ങ്ങി വി​ല കൂ​ട്ടി വി​ൽ​ക്കാ​ൻ മാ​ത്ര​മ​ല്ല മി​ൽ​മ. പാ​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി ലാ​ഭ​മു​ണ്ടാ​ക്കി അ​തി​ന്‍റെ പ​ങ്ക് ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന പാ​ലി​ന്‍റെ ഗു​ണ​മേ​ൻ​മ ഉ​റ​പ്പു​വ​രു​ത്താ​ൻ പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് ലാ​ബ് ആ​രം​ഭി​ച്ചു. പാ​റ​ശാ​ല​യി​ലും ആ​ര്യ​ങ്കാ​വി​ലും ഉ​ട​ൻ ലാ​ബ് തു​ട​ങ്ങും.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 19 മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ 18ലും ​വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചു. ഒ​ഴി​വു​ള്ളി​ട​ങ്ങ​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​ക്കോ​ട് ആ​സ്ഥാ​ന​മാ​യും ഡ​യ​റി സോ​ണ്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ സോ​ണി​നും ഓ​രോ​വ​ർ​ഷം 50 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കും. തു​ട​ർ പ​ദ്ധ​തി​യാ​യി ര​ണ്ട​ര കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി മൊ​ബൈ​ൽ ആ​പ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ്ബാ​ബു, മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ​ങ്ക​ജാ​ക്ഷ​ൻ, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജ​ൻ, കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ, മ​ല​ബാ​ർ മേ​ഖ​ലാ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ചെ​യ​ർ​മ​ൻ കെ.​എ​ൻ. സു​രേ​ന്ദ്ര​ൻ, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ലി​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​മ​ഹി​ജ, കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ഒ. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. അ​ഹ​മ്മ​ദ് കു​ട്ടി, സി. ​ബാ​ല​കൃ​ഷ്ണ​ൻ, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കെ. ​ശ​ശീ​ന്ദ്ര​ൻ, മ​ല​ബാ​ർ മേ​ഖ​ലാ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് പ​ര​വ​ൻ പ​റ​ന്പി​ൽ, മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ എം.​എം. ജോ​സ​ഫ് എ​ന്നി​വ​ർ ക്ഷീ​ര​സം​ഘ​ങ്ങ​ളെ​യും ക്ഷീ​ര​ക​ർ​ഷ​ക​രെ​യും ആ​ദ​രി​ക്ക​ലും വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.