ചാ​ല​ക്ക​ര യൂ​ത്ത് കോ​ൺ. ഓ​ഫീ​സി​നു നേ​രേ ബോം​ബേ​റ്; ഇ​ന്നു ഹ​ർ​ത്താ​ൽ
ചാ​ല​ക്ക​ര: സം​ഘ​ർ​ഘാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്ന ചാ​ല​ക്ക​ര​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു നേ​രേ ബോം​ബേ​റ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ചാ​ല​ക്ക​ര ഫ്ര​ഞ്ച് പെ​ട്ടി​പ്പാ​ലം മു​ത​ൽ കു​ഞ്ഞി​പ്പു​ര മു​ക്ക് വ​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി​തോണ​ങ്ങ​ളും സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​സ്പി​ക്കു പ​രാ​തി ന​ല്കി

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്ത് നി​യ​മപ​രി​പാ​ല​ന​രം​ഗ​ത്തും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന മേ​ഖ​ല​യി​ലും പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റു​ന്ന​താ​യി കാ​ണി​ച്ചു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്ര​ത്തി​നു പ​രാ​തി ന​ല്കി.
പോ​ലീ​സ് അ​ക്ര​മി​ക​ൾ​ക്ക് കൂ​ട്ടു​നി​ന്ന് ഇ​ര​ക​ൾ​ക്കു നീ​തി ന​ല്കാ​തെ വേ​ട്ട​ക്കാ​രോ​ടൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​സ്പി​യെ സ​ന്ദ​ർ​ശി​ച്ചു പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി​മാ​രാ​യ കെ.​സു​ധാ​ക​ര​ൻ, കെ.​സി.​ജോ​സ​ഫ്, വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, സ​തീ​ശ​ൻ പാ​ച്ചേ​നി, പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ക​രീം ​ചേ​ലേ​രി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ന​ടു​വി​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​ക്ര​മ​കാ​രി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​യാ​ണു പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണ്.
ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.
ഏ​രു​വേ​ശി ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മാ​ർ​ഗ​ത്തി​ൽ പോ​ലീ​സ് സി​പി​എം താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ചു മാ​ത്രം പ്ര​വ​ർ​ത്തി​ച്ചു.
പു​ഴാ​തി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​സ്പി​യോ​ട് പ​റ​ഞ്ഞു.