ക്ല​ബി​നു നേ​രേ അ​ക്ര​മം: പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, December 7, 2017 3:27 PM IST
ചെ​ന്പേ​രി: വ​ള​യം​കു​ണ്ടി​ലെ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. അ​ക്ര​മി​ക​ൾ വി​കൃ​ത​മാ​ക്കി​യ ഗാ​ന്ധി​ജി​യു​ടെ​യും മ​ദ​ർ തെ​രേ​സ​യു​ടെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ചെ​ന്പേ​രി ടൗ​ണി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ടൗ​ണി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നു ഓ​ര​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ചെ​ന്പേ​രി ടൗ​ൺ വാ​ർ​ഡം​ഗം ഡെ​യ്സി ജോ​സ് ക​വു​ന്നു​കാ​ട്ടി​ൽ, ജ​യ്സ​ൺ നെ​ല്ലി​ക്കാ​ത്ത​ട​ത്തി​ൽ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി കാ​വ​നാ​ടി​യി​ൽ, സാ​ജു പു​ലി​യു​റു​ന്പി​ൽ, സ​ണ്ണി ഓ​ര​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​ക്ര​മി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും നാ​ട്ടി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.