വ​സ്തു വ്യാ​പാ​ര​ം കു​റ​ഞ്ഞിട്ടും വ​രു​മാ​നം വർധിപ്പിച്ച് സ​ർ​ക്കാ​ർ
Monday, December 11, 2017 12:14 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ വ​​സ്തു​​ക്ക​​ച്ച​​വ​​ടം മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളേ​​ക്കാ​​ൾ കു​​റ​​ഞ്ഞിട്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​കു​​പ്പി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​ക്കാ​​ർ വ​​രു​​മാ​​ന​​ത്തി​​ൽ വ​​ർ​​ധ​​ന. ക​​റ​​ൻ​​സി റ​​ദ്ദാ​​ക്ക​​ൽ, വി​​ദേ​​ശ​​ത്തു​​നി​​ന്നു​​ള്ള നി​​ക്ഷേ​​പ​​ത്തി​​ലെ ഇ​​ടി​​വ്, സാ​​ന്പ​​ത്തി​​ക മാ​​ന്ദ്യം എ​​ന്നി​​വ മൂ​​ലം 40 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണ് സ്ഥ​​ലം വി​​ൽ​​പ​​ന​​യി​​ലും അ​​നു​​ബ​​ന്ധ ഇ​​ട​​പാ​​ടു​​ക​​ളി​​ലും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.
റ​​ബ​​ർ വി​​ല​​യി​​ലെ ത​​ക​​ർ​​ച്ച​​യും കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ടി​​വും സ്ഥ​​ലം വി​​ല​​യി​​ൽ 35 ശ​​ത​​മാ​​നം വ​​രെ കു​​റ​​വു​​വ​​രു​​ത്തി. ഏ​​താ​​നും ര​​ജി​​ട്രാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ൽ ഇ​​രു​​ന്നൂ​​റി​​ൽ താ​​ഴെ ഭൂ​​മി ര​​ജി​​സ്ട്രേ​​ഷ​​നേ ഇ​​ക്കൊ​​ല്ലം ന​​ട​​ന്നി​​ട്ടു​​ള്ളു.
യൂ​​റോ​​പ്പ്, അ​​മേ​​രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്ഥി​​ര​​താ​​മ​​സ​​മാ​​ക്കി​​യ​​വ​​രു​​ടെ പു​​തി​​യ ത​​ല​​മു​​റ നാ​​ട്ടി​​ൽ ഭൂ​​മി, വീ​​ട് എ​​ന്നി​​വ​​യി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​ൻ മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലേ​​തു​​പോ​​ലെ താ​​ൽ​​പ​​ര്യം കാ​​ണി​​ക്കാ​​ത്ത​​തും ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വി​​നു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. പ്ര​​വാ​​സി​​ക​​ൾ നാ​​ട്ടി​​ൽ പു​​തി​​യ വീ​​ടു​​ക​​ൾ വ​​യ്ക്കു​​ന്ന​​തി​​ലെ എ​​ണ്ണ​​ത്തി​​ലും കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.
വീ​​ടു​​ക​​ളു​​ടെ മ​​റി​​ച്ചു വി​​ൽ​​പ​​ന​​യി​​ലും വ​​ലി​​യ ഇ​​ടി​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.
വി​​ല​​യാ​​ധാ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും വ​​സ്തു​​വി​​ല്പ​​ന പ്ര​​കാ​​രം സ​​ർ​​ക്കാ​​രി​​ന് ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​നം വ​​ർ​​ധി​​ച്ച​​തി​​നു കാ​​ര​​ണം ഭൂ​​മി​​വി​​ല​​യി​​ൽ വ​​ന്ന മാ​​റ്റ​​മാ​​ണെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച ഭൂമി​​യു​​ടെ ന്യാ​​യ​​വി​​ല അ​​ഥ​​വാ ഫെ​​യ​​ർ വാ​​ല്യു പ്ര​​കാ​​ര​​മാ​​ണ് ഫീ​​സും സ്റ്റാ​​ന്പ് ഡ്യൂ​​ട്ടി​​യും ഈ​​ടാ​​ക്കു​​ന്ന​​ത്. ഓ​​രോ സ്ഥ​​ല​​ത്തും ന്യാ​​യ​​വി​​ല കൂ​​ട്ടി​​യ​​പ്പോ​​ൾ അ​​വി​​ട​​ത്തെ വ​​സ്തു​​വി​​ന്‍റെ വി​​ല​​നി​​ര​​ക്കും കൂ​​ടി.
ര​​ണ്ടു ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ൾ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വ​​ഴി ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് നി​​ല​​വി​​ലെ ച​​ട്ടം. പ​​ത്ത് ല​​ക്ഷം രൂ​​പ​​യോ അ​​തി​​നു മു​​ക​​ളി​​ലോ ഉ​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കു പാ​​ൻ കാ​​ർ​​ഡ് നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ക​​യും ചെ​​യ്തു.
വ​​സ്തു വാ​​ങ്ങി ചെ​​റി​​യ പ്ലോ​​ട്ടു​​ക​​ളാ​​ക്കി വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​വ​​ർ ഈ ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റി​​യ​​ത് പ്ലോ​​ട്ട് വി​​ല​​യി​​ൽ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ഹൗ​​സ് പ്ലോ​​ട്ടു​​ക​​ളു​​ടെ വി​​ൽ​​പ​​ന കു​​റ​​ഞ്ഞ​​താ​​ണ് ര​​ജി​​സ്ട്രേ​​നി​​ൽ കു​​റ​​വു​​വ​​രാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യ​​ത്. റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ൾ വാ​​ങ്ങാ​​നു​​ള്ള താ​​ൽ​​പ​​ര്യം പൊ​​തു​​വെ കു​​റ​​ഞ്ഞ​​തും ഇ​​തി​​നെ ബാ​​ധി​​ച്ചു.