എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി തു​ട​ങ്ങ​ണം
കൂ​രാ​ലി: എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ സി​പി​ഐ പ്ര​തി​ഷേ​ധി​ച്ചു. കെ​ട്ടി​ടം പ​ണി​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ എ​ലി​ക്കു​ളം ലോ​ക്ക​ല്‍ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
എ.​ദാ​മോ​ദ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​വി. ഹ​രി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന അം​ഗം പി.​കെ.​കൃ​ഷ്ണ​ന്‍, ബാ​ബു കെ. ​ജോ​ര്‍​ജ്, സ​ണ്ണി ഡേ​വി​ഡ്, പി.​കെ. ഷാ​ജി​കു​മാ​ര്‍, വി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ നി​ര്യാ​ണം മൂ​ലം മാ​റ്റി വെ​ച്ച പൊ​തു സ​മ്മേ​ള​നം 19ന് ​വൈ​കി​ട്ട് ആ​റി​ന് പ​ന​മ​റ്റം അ​മ്പ​ലം ക​വ​ല​യി​ല്‍ ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ എ​ല്‍​ദോ എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഒ​ട്ട​യ്ക്ക​ല്‍ റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി

കൂ​രാ​ലി: പ​ള്ളി​ക്ക​ത്തോ​ട് റോ​ഡി​ല്‍ ഒ​ട്ട​യ്ക്ക​ല്‍ മു​ത​ല്‍ മ​ക്ക​നാ​ത്തോ​ട് ഭാ​ഗം വ​രെ മാ​ലി​ന്യ​നി​ക്ഷേ​പം പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​യി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു വ​രു​ന്ന മാ​ലി​ന്യ​മാ​ണ് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. കോ​ഴി, മീ​ന്‍ മാ​ലി​ന്യ​മാ​ണ് കൂ​ടു​ത​ലും.
ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ലു​മാ​യി എ​റി​യു​ന്ന മ​ലി​ന​വ​സ്തു​ക്ക​ള്‍ ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ര്‍​ഗ​ന്ധ​പൂ​രി​ത​മാ​ണ്. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​താ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. രാ​ത്രി ഈ ​റൂ​ട്ടി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.