സ​ഹാ​യ​ ഹ​സ്ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ ഗാ​ഥ ഓ​ർ​മ​യാ​യി
ചാ​മം​പ​താ​ല്‍: നാ​ടും സ​ര്‍​ക്കാ​രും നീ​ട്ടി​യ സ​ഹാ​യ​ഹ​സ്ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ സ​ഹാ​യ​ങ്ങ​ളാ​വ​ശ്യ​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് ഗാ​ഥ യാ​ത്ര​യാ​യ​ത് ഒ​രു നാ​ടി​നെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി.
ചാ​മം​പ​താ​ല്‍ രാ​രീ​ര​ത്തി​ല്‍ രാ​ജു​വി​ന്‍റെ മ​ക​ള്‍ ഗാ​ഥ രാ​ജു (15) ആ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ന്‍​സ​ര്‍​രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ല​ച്ചോ​റി​ന് ബാ​ധി​ച്ച കാ​ന്‍​സ​റി​ന്‍റെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ആ​വ​ശ്യ​മാ​യി​രു​ന്നു. രോ​ഗി​യാ​യ പി​താ​വ് രാ​ജു​വി​നും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മാ​താ​വ് പ്ര​മീ​ള​യ്ക്കും താ​ങ്ങാ​നാ​വു​ന്ന​തി​ലും വ​ലി​യ തു​ക​യാ​യി​രു​ന്നു ചി​കി​ത്സ​ക്കാ​യി വേ​ണ്ടി​യി​രു​ന്ന​ത്.
ചി​കി​ത്സാ​ച്ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ടും നാ​ട്ടു​കാ​രും അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ക്കു​ക​യും സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ വി ​കെ​യ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ ഗാ​ഥ​യു​ടെ ചി​കി​ത്സ​യു​ടെ മു​ഴു​വ​ന്‍ ചെ​ല​വും ഏ​റ്റെ​ടു​ക്കു​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ ഗാ​ഥ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
പൊ​ന്‍​കു​ന്നം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.