വിധവയായ വീ​ട്ട​മ്മ​യുടെ വീടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​യി
പേ​രൂ​ർ​ക്ക​ട: അ​ടു​പ്പു​കൂ​ട്ടാ​ൻ​പാ​റ സ്വ​ദേ​ശി ച​ന്ദ്രി​ക​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. 2015-ൽ ​പേ​രൂ​ർ​ക്ക​ട അ​ടു​പ്പു​കൂ​ട്ടാ​ൻ പാ​റ​യി​ൽ പാ​റ​ക്കു​ളം ഇ​ടി​ഞ്ഞു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ച​ന്ദ്രി​ക​യ്ക്ക് വീ​ട് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ട്ട​യ​ഭൂ​മി​യാ​യി​രു​ന്നി​ട്ടും ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ച​ന്ദ്രി​ക​യു​ടെ ജീ​വി​തം പെ​രു​വ​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി. കു​ടും​ബം ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. വി​ധ​വ​കൂ​ടി​യാ​യ ച​ന്ദ്രി​ക​യു​ടെ ദു​ര​വ​സ്ഥ​യ​റി​ഞ്ഞ തു​രു​ത്തു​മ്മൂ​ല​വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി. ​വി​ജ​യ​കുമാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ച​ന്ദ്രി​ക​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ക​ർ​മം അ​ടു​പ്പു​കൂ​ട്ടാ​ൻ പാ​റ​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗി​രി​കു​മാ​ർ, ബി​ജെ​പി വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, പേ​രൂ​ർ​ക്ക​ട ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ്രീ​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ, മ​ണി​ക്കു​ട്ട​ൻ, കു​മാ​ർ, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.