സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
Tuesday, December 12, 2017 3:00 PM IST
തൃ​ശൂ​ർ: സാ​ഹി​ത്യ അ​ക്കാ​ദ​മി എം.​കെ.​സാ​നു ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് സി.​ജെ.​തോ​മ​സ് ജ​ന്മ​ശ​താ​ബ്ദി ആ​ച​ര​ണം ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സിജെ​യു​ടെ ലേ​ഖ​ന​ങ്ങ​ൾ എ​ന്ന ഗ്ര​ന്ഥ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി.

എം.​കെ.​സാ​നു ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ സി.​ജെ.​തോ​മ​സ് പു​ര​സ്കാ​രം ച​ന്ദ്ര​ശേ​ഖ​ര ക​ന്പാ​റി​ന് എം.​കെ.​സാ​നു സ​മ​ർ​പ്പി​ച്ചു. അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി.​മോ​ഹ​ന​ൻ, എം.​കെ.​സാ​നു ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.