എ​ക്സൈ​സ് വ​കു​പ്പ് താഴേത്തട്ടിലുള്ള ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങ​ണ​മെ​ന്ന്
ചാ​വ​ക്കാ​ട്: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ സ​മൂ​ഹ​ത്തി​ലെ താ​ഴെ ത​ട്ടി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ.​
ഇന്നലെ എ​ക്സൈ​സ് വാ​ടാ​ന​പ്പി​ള്ളി റേ​ഞ്ച് സി​ഐ എ​സ്.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ ക​ക്ഷി രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് എ​ക്സൈ​സി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്.​
പ​ല​പ്പോ​ഴും എ​ക്സൈ​സി​നേ​ക്കാ​ൾ പോ​ലീ​സാ​ണ് മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​
ക്രി​സ്മ​സ്,പു​തു​വ​ർ​ഷം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി മ​ദ്യം,മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​തി​നു ത​ട​യി​ടു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു യോ​ഗം ന​ട​ത്തി​യ​ത്.​ തീ​ര​ദേ​ശ​ത്ത് പ​ല കു​ടും​ബ​ങ്ങ​ളി​ലെ​യും സ​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ വി​പ​ണ​ന​ത്തി​നു ക​ണ്ണി​ക​ളാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.​
വി​ദ്യാ​ർ​ഥി​ക​ളെ ക​ഞ്ചാ​വു​മാ​ഫി​യ മ​യ​ക്കു​മ​രു​ന്നി​ന്‍റെ വാ​ഹ​ക​രാ​യും ഉ​പ​ഭോ​ക്താ​ക്ക​ളാ​യും മാ​റ്റി​യെ​ടു​ക്കു​ന്ന ഗു​രു​ത​ര​മാ​യ സ്ഥി​തി​യാ​ണ് തീ​ര​ദേ​ശ​ത്തു​ള്ള​തെ​ന്ന് പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹ​ർ​ബാ​ൻ പ​റ​ഞ്ഞു.​ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന് ക​ഴി​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
​കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽഎ ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​സീ​ന താ​ജു​ദ്ദീ​ൻ, ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​ലാ​ൽ, എ​ക്സൈ​സ് എ​സ്​ഐ ഹ​രി​ച​ന്ദ്, ചാ​വ​ക്കാ​ട് പോ​ലീ​സ് എ​സ്ഐ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, എം.​കെ.​ ഷം​സു​ദ്ദീ​ൻ, എ.​എ​ച്ച്.​അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.