വ​ർ​ക്ക​റെ സ്ഥ​ലം മാ​റ്റു​വാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം
കാ​ടു​കു​റ്റി:ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല മൂ​ന്നാം ന​ന്പ​ർ അങ്കണവാ​ടി വ​ർ​ക്ക​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ലം​ഘ​ന​വും നി​യ​മ​ലം​ഘ​ന​വും ആ​രോ​പി​ച്ച് ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന് സിഡി​പിഒ യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ തീ​രു​മാ​നം.
16 അം​ഗ പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ വി​ഷ​യം ച​ർ​ച്ച​ക്കെ​ടു​ത്ത​പ്പോ​ൾ ആറ് ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി ഇ​റ​ങ്ങി​പ്പോ​യി. അങ്കണവാ​ടി സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ, ക്ഷേ​മ​സ​മി​തി അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
അങ്കണവാ​ടി യും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ലും കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ലും ടീ​ച്ച​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും കു​ട്ടി​ക​ളോ​ടും അ​മ്മ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും ബോ​ദ്ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.