ലാ​ലൂ​രി​ലെ അ​ജ്ഞാ​ത ജീ​വി കെ​ണി​യി​ൽ വീ​ണു; പ​ക്ഷേ, ചാ​ടി​പ്പോ​യി
തൃ​ശൂ​ർ: ലാ​ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട അ​ജ്ഞാ​ത വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കെ​ണി​യി​ൽ വീ​ണ ജീ​വി കെ​ണി പൊ​ളി​ച്ച് ചാ​ടിപ്പോ​യി. പി​ന്നീ​ട് വ​ലി​യ കെ​ണി സ്ഥാ​പി​ച്ച് ജീ​വി​യെ പി​ടി​ക്കാ​ൻ നാ​ട്ടുകാ​ർ കാ​ത്തി​രി​ക്ക​യാ​ണി​പ്പോ​ൾ. പു​ലി​യാ​ണെ​ന്നു ക​രു​തി​യി​രു​ന്ന​തു കോ​ക്കാ​ൻപൂ​ച്ച​യാ​ണെ​ന്നു വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.
ന​ഗ​ര​വാ​സി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യ വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്കു തു​റ​ന്നു​വി​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നു വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടാ​നു​ള്ള കൂ​ടോ കെ​ണി​യോ ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് കൂ​ട് സം​ഘ​ടി​പ്പി​ച്ചു നല്കിയ​ത്. ഈ ​കൂ​ട്ടി​ലാ​ണ് വ​ന്യ​ജീ​വി വീ​ണ​തും പി​ന്നീ​ട് കൂ​ടു പൊ​ളി​ച്ചു ര​ക്ഷ​പ്പെട്ട​തും. അ​തി​നാ​ലാ​ണ് ഇ​നി​യും കെ​ണി​യി​ൽ വീ​ണാ​ൽ ര​ക്ഷ​പ്പെടാ​ത്ത രീ​തി​യി​ലു​ള്ള കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പു​ലി​യെ​പ്പോ​ലു​ള്ള ജീ​വി​യെ ക​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യു​മാ​യ ലാ​ലി ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ജീ​വി​യെ പി​ടി​കൂ​ടാ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.