കൊ​ര​ട്ടി പ്ര​സ്: അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
കൊ​ര​ട്ടി: കൊ​ര​ട്ടി​യി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ് അ​ട​ച്ചു പൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ക​ൾ​ക്കു തു​ട​ക്ക​മാ​യി. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന 29 പേ​രി​ൽ 15 ജീ​വ​ന​ക്കാ​രെ ഡി​സം​ബ​ർ 31 നു ​നാ​സി​ക്കി​ലെ പ്ര​സി​ലേ​ക്കു സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ജ​നു​വ​രി മാ​സ​ത്തെ ശ​ന്പ​ളം ഇ​വ​ർ​ക്കു നാ​സി​ക്കി​ൽ നി​ന്നാ​യി​രി​ക്കും ല​ഭി​ക്കു​ക.
സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​വ​രി​ൽ ചി​ല യൂ​ണി​യ​ൻ നേ​താ​ക്ക​ളും വി​ആ​ർ​എ​സി​ന് അ​പേ​ക്ഷി​ച്ച​വ​രും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്നു. ബാ​ക്കി​യു​ള്ള 14 പേ​രെ കൊ​ര​ട്ടി പ്ര​സി​ലെ നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഓ​ഫീ​സ് ജോ​ലി​ക​ളും മ​റ്റു അ​നു​ബ​ന്ധ ജോ​ലി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്കു 2018 ജ​നു​വ​രി 15നു ​സ്ഥ​ലം മാ​റ്റാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. അ​ട​ച്ചു​പൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ജ​നു​വ​രി മാ​സം ഹി​യ​റിം​ഗി​നു വി​ളി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ 17 സ​ർ​ക്കാ​ർ പ്ര​സു​ക​ളി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കൊ​ര​ട്ടി, കോ​യ​ന്പ​ത്തൂ​ർ, മൈ​സൂ​ർ പ്ര​സു​ക​ള​ട​ക്കം 12 പ്ര​സു​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്. നി​ർ​ത്ത​ലാ​ക്കു​ന്ന പ്ര​സു​ക​ളെ അ​വ​ശേ​ഷി​ക്കു​ന്ന അ​ഞ്ചു​പ്ര​സു​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം.