മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ കെ​ട്ടി​ടം അ​നാ​ശാ​സ്യ​ക്കാ​രു​ടെ താ​വ​ള​മാ​കു​ന്നു
Tuesday, December 12, 2017 3:10 PM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ത്ത ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ കെ​ട്ടി​ടം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പ​രും അ​നാ​ശാ​സ്യ​ക്കാ​രും താ​വ​ള​മാ​ക്കു​ന്നു.
രോ​ഗി​ക​ൾ​ക്കു കു​റ​ഞ്ഞ വി​ല​യ്ക്കു സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ര​ണ്ടു വ​ർ​ഷം​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ടം ഇ​തു​വ​രെ തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തു സ്വ​കാ​ര്യ ക​ട​യു​ട​മ​യു​ടെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് മൂ​ല​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ് കെ​ട്ടി​ട​പ​രി​സ​രം ഇ​പ്പോ​ഴു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ട്ടു പി​ടി​ച്ചു​കി​ട​ക്കു​ന്ന കെ​ട്ടി​ടം മ​ദ്യ​പ​ർ​ക്കും അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ്വൈ​ര​വി​ഹാ​ര​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.
മ​ദ്യം വാ​ങ്ങി​വ​ന്നു കൂ​ട്ട​മാ​യി ഇ​വി​ടെ ഇ​രു​ന്നു കു​ടി​ക്കു​ന്ന​ത് ഇ​പ്പോ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്. വീ​ടും കു​ടി​യും ഉ​പേ​ക്ഷി​ച്ചു വ​രു​ന്ന​വ​ർ​ക്കു കി​ട​ന്നു​റ​ങ്ങാ​നു​ള്ള അ​ഭ​യ​കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​കെ​ട്ടി​ടം. മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തി​നും ആ​ളു​ക​ൾ ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ കെ​ട്ടി​ട പ​രി​സ​രം തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ക​ൾ, മ​റ്റു വ​സ്ത്ര​ങ്ങ​ൾ, പാ​യ, പു​ത​പ്പ്, ബ​ക്ക​റ്റു​ക​ൾ, സോ​പ്പ് അ​ട​ക്ക​മു​ള്ള​വ കു​റ​ഞ്ഞ നി​ര​ക്കി​ൽ രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ നി​ർ​മി​ച്ച​ത്. മൂ​ന്നു വ​ർ​ഷ​മു​ന്പ് ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അ​നു​മ​തി ന​ല്കി പ​ണി തു​ട​ങ്ങി. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​പ്പോ​ൾ സ​മീ​പ​ത്തെ ക​ട​യു​ട​മ​യു​ടെ ഇ​ഷ്ട​ക്കാ​ര​ൻ കെ​ട്ടി​ട​ത്തി​നെ​തി​രെ ചി​ല ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം പ​രാ​തി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ക​ന്പി ക​ട​ന്നു​പോ​കു​ന്നു​വെ​ന്നാ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​രി​ശോ​ധി​ച്ച് എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കി ന​ൽ​കി​യ കെ​ട്ടി​ട​ത്തി​നെ​തി​രെ ന​ൽ​കി​യ വ്യ​ജ പ​രാ​തി​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​തു​വ​രെ അ​ധി​കൃ​ത​ർ​ക്കു സാ​ധി​ക്കാ​ത്ത​തി​നു പി​ന്നി​ൽ സ്വ​കാ​ര്യ​ക​ട​യു​ട​മ​യു​ടെ സ്വാ​ധീ​ന​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മാ​സ​ത്തി​ൽ വാ​ട​ക ഇ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നു ല​ഭി​ക്കേ​ണ്ട വ​ൻ​തു​ക​യും ഇ​തു​വ​ഴി ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ർ​ഷം മൂ​ന്നു​കോ​ടി രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​ന്ന വ​നി​താ കാ​ന്‍റി​നും കാ​ല​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.