ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
കൂ​ത്താ​ട്ടു​കു​ളം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​റി​ക, കോ​ഴി​പ്പി​ള്ളി, ക​രി​ന്പ​ന ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ര​ണ്ടു വ​ർ​ഷം മു​ന്പ് പാ​ല​ക്കു​ഴ, മാ​റി​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ട്ടി​യു​ടെ കൊ​ടി​മ​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. മാ​ത്യു ന​ന്പ്യാ​പ​റ​ന്പി​ൽ, മേ​ഴ്സി ജോ​സ്, ഫ്രാ​ൻ​സീ​സ് ആ​ൻ​ഡ്രൂ​സ്, സ​ണ്ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.