വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ എ​ൻ​ജി​നി​യ​റിം​ഗ് അ​ധ്യാ​പ​ക​ർ​ക്കാ​യി കം​പ്യൂ​ട്ട​ർ വി​ഷ​ൻ ആ​ന്‍​ഡ് റോ​ബോ​ട്ടി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്ധ്ര​പ്ര​ദേ​ശ് ഐ​ഐ​ടി പ്ര​ഫ. ശി​വ​റാം ദു​ബെ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ്കു​ഞ്ഞു പോ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജോ​സ് പി. ​വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​നു സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബി​റ്റ്സ് പി​ലാ​നി പ്ര​ഫ. ക​മ​ലേ​ഷ് തി​വാ​രി, ബം​ഗ​ളൂ​രു ടി​സി​എ​സ് റോ​ബോ​ട്ടി​ക് ഡി​വി​ഷ​ൻ സ​യ​ന്‍റി​സ്റ്റു​ക​ളാ​യ കൗ​ഷി​ക് ദാ​സ്, ജ്യോ​തി​ർ​മ​യി ഖാ​ർ​ജി, തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി പ്ര​ഫ. സി.​വി. ജി​ജി, എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ട് പ്ര​ഫ.​പ്ര​വീ​ണ്‍ ശ​ങ്ക​ര​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. 15നു ​സ​മാ​പി​ക്കും.