വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന്
അ​ന്പ​ല​പ്പു​ഴ: വ​ള​ഞ്ഞ​വ​ഴി ഭാ​ഗ​ത്തെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ള​ഞ്ഞ വ​ഴി​യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​തി​ര​ക്കു​ള്ള ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. എ​സ്എ​ൻ ക​വ​ല മു​ത​ൽ വ​ള​ഞ്ഞ​വ​ഴി വ​രെ ഡി​വൈ​ഡ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഷം​സു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മം​ഗ​ളാ​ന​ന്ദ​ൻ പു​ല​രി, ഇ​ബ്രാ​ഹിം കു​ട്ടി, ലാ​ലി​ച്ച​ൻ, സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: ചെ​ട്ടി​കു​ള​ങ്ങ​ര, ആ​റാ​ട്ടു​പു​ഴ, നൂ​റ​നാ​ട്, ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ട്ടി​ക​ജാ​തി പ്രൊ​മോ​ട്ട​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​ന് യോ​ഗ്യ​ത​യു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18-40 മ​ധ്യേ പ്രാ​യ​മു​ള്ള​വ​രും പ്ള​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ച​വ​രു​മാ​ക​ണം. അ​ധി​ക വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍: 0477-2252548.