എ​ലി​ക്കു​ളം ബാ​ങ്ക്: സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി മു​ഴു​വ​ൻ സീ​റ്റും തൂ​ത്തു​വാ​രി
Thursday, December 14, 2017 11:23 AM IST
പൊ​ൻ​കു​ന്നം: എ​ലി​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സെബാ​സ്റ്റ്യ​ൻ പാ​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി എ​ല്ലാ സീ​റ്റും തൂ​ത്തു​വാ​രി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി കെ. ​ആ​ന്‍റ​ണി ന​യി​ക്കു​ന്ന പാ​ന​ലി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു ഡി​സി​സി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​മ്പോ​ഴാ​ണ് വി​മ​ത വി​ഭാ​ഗം സീ​റ്റു​ക​ൾ തൂ​ത്തു വാ​രി​യ​ത്.

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി

കോ​രു​ത്തോ​ട്: പ​ന​ക്ക​ച്ചി​റ, കോ​സ​ടി, മ​ടു​ക്ക എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രെ​യും പ​ത്ര വി​ത​ര​ണ​ക്കാ​രെ​യും തെ​രു​വു​നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തെ​രു​വു​നാ​യ​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.