ഒ​ന്നി​ച്ചു​ചേ​ര​ലു​ക​ൾ സ​ത്‌​സം​ഗ​ങ്ങ​ളാ​ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
പാ​ലാ: എ​ല്ലാ കൂ​ടി​വ​ര​വു​ക​ളും സ​ത്‌​സം​ഗ​ങ്ങ​ളാ​ക​ണ​മെ​ന്നു പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ ന​ട​ന്ന പാ​ലാ രൂ​പ​ത വൈ​ദി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വൈ​ദി​ക സ​മ്മേ​ള​ന​ങ്ങ​ൾ ആ​ത്മീ​യ കൂ​ടി​ച്ചേ​ര​ലു​ക​ളാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ വി​ശു​ദ്ധി​യു​ടെ സം​ഗ​മ​മാ​ണ്. ഓ​രോ പ്രാ​വ​ശ്യ​വും സം​ഗ​മി​ക്കു​ന്പോ​ഴും കൂ​ടു​ത​ൽ സ്നേ​ഹി​ക്ക​പ്പെ​ടു​ന്നു എ​ന്ന ചി​ന്ത​യു​ണ്ടാ​ക​ണം. സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഒ​രു​മി​ച്ചു​ചേ​ര​ലി​ൽ വ​ലി​യ ശാ​ന്ത​ത​യും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. ഇ​തു ന​മ്മി​ൽ വ​ലി​യ പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​ക്കും - മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ യ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വി​ലാ​യി​രു​ന്ന​പ്പോ​ൾ ത​നി​ക്കു പ്ര​ക​ട​മാ​യ ദൈ​വ​ക​രു​ത​ലി​നെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോ​ൺ. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.