റി​​പ് പ​​ദ്ധ​​തി: വി​​ത്തെ​​റി​​ഞ്ഞു
ക​​ടു​​ത്തു​​രു​​ത്തി: റോ​​ട്ട​​റി ക്ല​​ബ് ന​​ട​​പ്പാ​​ക്കു​​ന്ന വി​​ഷ​​ര​​ഹി​​ത നെ​​ല്ലും പ​​ച്ച​​ക്ക​​റി​​ക​​ളും ഉ​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന റി​​പ് പ​​ദ്ധ​​തി പ്ര​​കാ​​രം പെ​​രു​​വ റോ​​ട്ട​​റി ക്ല​​ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വാ​​ലാ​​ച്ചി​​റ പു​​തു​​ശേ​​രി​​ക്ക​​ര പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ വി​​ത്തെ​​റി​​ഞ്ഞു. പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം റോ​​ട്ട​​റി ക്ല​​ബ് അ​​സി​​സ്റ്റ​​ന്‍റ് ഗ​​വ​​ർ​​ണ​​ർ ഷൈ​​ൻ കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു പു​​ത്തൂ​​രാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ച​​ട​​ങ്ങി​​ൽ മു​​തി​​ർ​​ന്ന ക​​ർ​​ഷ​​ക​​രാ​​യ ഭാ​​നു​​മ​​തി​​യ​​മ്മ തോ​​ട്ടു​​ങ്ക​​ലി​​നെ​​യും മ​​ത്താ​​യി മു​​ല്ല​​ക്ക​​ര​​യെ​​യും പൊ​​ന്നാ​​ട​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.
റോ​​ട്ട​​റി ക്ല​​ബ് സെ​​ക്ര​​ട്ട​​റി ഡോ. ​​ബി​​നു സി.​ ​നാ​​യ​​ർ, റോ​​യി ചെ​​മ്മ​​നം, ജോ​​സ് പീ​​റ്റ​​ർ, രാ​​ജീ​​വ് വ​​ള്ളീ​​നാ​​യി​​ൽ, പ്ര​​ശാ​​ന്ത് എ​​സ്.​​പി., ഡോ.​ ​ജി​​ബി​​ൻ പു​​ത്തൂ​​രാ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.