ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 15, 2017 11:52 AM IST
മൂ​ന്നാ​ർ: പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും ക​നി​വി​ന്‍റെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തു​റ​ന്ന് അ​വ​ർ ചെ​ല്ലാ​ന​ത്തെ​ത്തി. പി​ന്നെ അ​വ​ർ മ​ടി​ച്ചു​നി​ന്നി​ല്ല. ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തി​ൽ വീ​ണ്ടു​കി​ട്ടാ​ത്ത ന​ഷ്ട​ത്തി​ന്‍റെ വേ​ദ​ന​യി​ൽ നീ​റു​ന്ന മ​ന​സു​ക​ളി​ലേ​ക്ക് അ​വ​ർ ഒ​രു സാ​ന്ത്വ​ന​മാ​യി ഇ​റ​ങ്ങി​ചെ​ന്നു. ദു​ര​ന്തം പെ​യ്തി​റ​ങ്ങി​യ​തി​ന്‍റെ അ​ട​യാ​ള​മാ​യ മേ​ഖ​ല​ക​ളി​ൽ അ​വ​ർ ശു​ചീ​ക​ര​ണ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സ് ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലു​ള്ള മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി ഹൈ​റേ​ഞ്ച് സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് സേ​വ​ന​ത്തി​ന്‍റെ മ​ന​സു​മാ​യി ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചെ​ല്ലാ​ന​ത്തെ​ത്തി​യ​ത്.

ഉ​റ്റ​വ​രും ഉ​ട​യ​വ​രും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ​ത്തി തീ​രാ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കി.

ദു​ര​ന്ത​ത്തി​ൽ ക്ലേ​ശി​ക്കു​ന്ന​വ​ർ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ​ത​ന്നെ സ​മാ​ഹ​രി​ച്ച് ഇ​വി​ടെ​യെ​ത്തി​ച്ച 1500 കി​ലോ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ വി​ത​ര​ണം​ചെ​യ്തു.

സ്കൂ​ളി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ന്പാ​ട്ടി ബാ​ല​റെ​ഡ്ഡി, അ​ധ്യാ​പ​ക​രാ​യ ഷി​ൻ​സ് മാ​ത്യു, എം.​വി. ബൈ​ജു, ശാ​ലി​നി നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.