അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ ഭീ​ഷ​ണി​യാ​കു​ന്നു
തി​രു​വ​ല്ല: അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് ദു​രി​ത​മാ​കു​ന്നു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ പ​ത്താം വാ​ർ​ഡി​ൽ കാ​നേ​കാ​ട്ട് ജം​ഗ്ഷ​ന് സ​മീ​പം ടാ​ക്സി ഡ്രൈ​വ​റാ​യ തി​രു​വ​ങ്കാ​വി​ൽ മം​ഗ​ള​നും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് സ്ട്രാ​ൻ​സ്ഫോ​ർ​മ​ർ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്.

11 കെ​വി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന ര​ണ്ട് വൈ​ദ്യു​ത തൂ​ണു​ക​ളി​ലാ​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സം​ര​ക്ഷ​ണ വ​ല​യ​മി​ല്ലാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. കു​ടാ​തെ അ​മി​ത വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പോ​സ്റ്റി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ബി സ്വി​ച്ചി​ൽ നി​ന്നും വ​ലി​യ തീ​പ്പൊ​രി​ക​ൾ താ​ഴേ​യ്ക്ക് പ​തി​ക്കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​റ്റ​ത്തേ​ക്ക് ക​യ​റു​ന്ന​തി​നും വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ട​സ​മാ​കു​ന്നു​ണ്ട്. ത​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലേ​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത മം​ഗ​ള​ൻ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​യു​മു​ണ്ട്.