അ​ര​ക്ഷി​ത പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ശ്രീ പ​ഠ​നം
Friday, December 15, 2017 12:34 PM IST
പ​ത്ത​നം​തി​ട്ട: സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശി​ക ഇ​ട​പെ​ട​ൽ സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ അ​ര​ക്ഷി​ത പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ഠ​നം ന​ട​ത്തും.
ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കു​ടും​ബ​ശ്രീ​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ഠ​നം്. അ​യ​ൽ​സ​ഭ​ക​ളി​ലൂ​ടെ​യും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് പ്രാ​ഥി​ക വി​വ​ര​ശേ​ഖ​ര​ണം. തൊ​ഴി​ൽ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ഡി​എ​സു​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​സ്ഥാ​പ​ഠ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യം ന​ട​ത്തു​ക. അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രാ​ഥ​മി​ക, ദ്വി​തീ​യ വി​വ​ര​ശേ​ഖ​ര​ണ​വും ഫോ​ക്ക​സ് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ജി​ല്ല​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ക്കും. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യെ​യും ദാ​രി​ദ്ര​ത്തെ​യും കു​റി​ച്ച് സ​ർ​വേ ന​ട​ത്തി ഈ ​കു​ടും​ബ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് വ​രി​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ നാ​ളെ മു​ത​ൽ റാ​ന്നി​യി​ൽ

റാ​ന്നി: വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഞ്ച​പ്പം കൂ​ട്ടാ​യ​മ നാ​ളെ മു​ത​ൽ റാ​ന്നി​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം കു​ള​ക്കാ​ട്ടു​വേ​ലി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ന​ട​ക്കും. 2016 ഒ​ക്ടോ​ബ​റി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ആ​രം​ഭി​ച്ച​താ​ണ് അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ. ഉ​ച്ച​ഭ​ക്ഷ​ണം, പു​സ്ത​ക വാ​യ​ന, സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ൾ, കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി കൂ​ട്ടാ​യ്മ, കൗ​ണ്‍​സ​ലിം​ഗ് തു​ട​ങ്ങി​യ​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും.