കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
Friday, December 15, 2017 3:18 PM IST
ത​ല​ശേ​രി: കേ​ര​ള​ത്തി​ൽ വ​ര്‍​ധി​ച്ചു​വ​രു​ന്ന ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​വും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​മു​ള്ള​താ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഇ​വ ഫ​ല​പ്ര​ദ​മാ​യി സാ​ധി​ച്ചു​കൊ​ടു​ക്കാ​നും വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ശ്ര​മം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 150 -ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.

എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും സു​ര​ക്ഷി​ത​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ക​യും മാ​ലി​ന്യ​ര​ഹി​ത​മാ​യ പ​രി​സ്ഥി​തി പ്ര​ദാ​നം ചെ​യ്യു​ക​യു​മാ​ണ് ആ​വ​ശ്യം. ഇ​ന്ത്യ​യി​ല്‍ അ​തി​ശൈ​ത്യ​വും കൊ​ടും​വേ​ന​ലു​മി​ല്ലാ​ത്ത ഒ​രേ​യൊ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​വി​ടെ മു​ണ്ടു​പോ​ലു​ള്ള ല​ളി​ത​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് ജീ​വി​ക്കാം. മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ധാ​രാ​ളം പേ​ര്‍ ശൈ​ത്യ​കാ​ല​ത്തും വേ​ന​ലി​ലും കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​റു​ണ്ട്. ഇ​ങ്ങ​നെ വ​രു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. കൂ​ടു​ത​ല്‍ വി​മാ​ന​യാ​ത്രാ സൗ​ക​ര്യം ഇ​തി​ല്‍ പ്ര​ധാ​ന​മാ​ണ്. അ​ങ്ങ​നെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ​ത ന​മു​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ക​ണം. വി​ദേ​ശ​രാ​ജ്യ ത​ല​വ​ന്‍​മാ​രും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​മെ​ല്ലാം വ​രു​മ്പോ​ള്‍ കേ​ര​ള​ത്തി​ന്‍റെ ഈ ​നേ​ട്ട​ങ്ങ​ളാ​ണ് താ​ന്‍ വി​ശ​ദീ​ക​രി​ക്കാ​റു​ള്ള​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

രാ​ജ്ഭ​വ​നി​ല്‍ മു​ണ്ടും ഷ​ര്‍​ട്ടും പോ​ലു​ള്ള ല​ളി​ത​വേ​ഷ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പോ​ലും വ​രു​ന്ന​തെ​ന്ന് രാ​ജ്ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി പ​റ​ഞ്ഞു​വെ​ന്ന് ഗ​വ​ര്‍​ണ​ര്‍ സ്മ​രി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ണാ​ത്ത കാ​ര്യ​മാ​ണി​ത്. അ​തേ, അ​താ​ണ് കേ​ര​ള​മെ​ന്ന മ​റു​പ​ടി​യാ​ണ് താ​ന്‍ ഇ​തി​നു ന​ല്‍​കി​യ​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തെ ജീ​വ​നു​ള്ള​താ​ക്കു​ന്ന​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു മാ​സം മു​മ്പു​ണ്ടാ​യ​ത് പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ആ​ശാ​സ്യ​മ​ല്ല. മേ​യ​റെ​യോ മ​റ്റാ​രെ​യെ​ങ്കി​ലു​മോ ഇ​ടി​ക്കു​ക​യെ​ന്ന​ത​ല്ല കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ചു​മ​ത​ല. ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് പ​രി​ഹാ​രം തേ​ടു​ക​യാ​ണ് വേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ ചെ​യ്യേ​ണ്ട​ത്.

ഓ​ട​ക​ള്‍ ശു​ചി​യാ​ക്കു​ന്ന​തി​ന് വെ​റും​കൈ​യോ​ടെ മ​നു​ഷ്യ​രെ നി​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ​യും വി​ക​ലാം​ഗ സം​വ​ര​ണം പാ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​മു​ള്ള സു​പ്രീം​കോ​ട​തി വി​ധി​ക​ള്‍ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​കു​തി കു​ടി​ശി​ക പി​രി​ക്കാ​ന്‍ ലോ​ക് അ​ദാ​ല​ത്ത് നി​ര്‍​ബ​ന്ധ​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. കേ​സു​മാ​യി പോ​യാ​ല്‍ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ള്‍ വേ​ണ്ടി​വ​രും. എ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു ച​ര്‍​ച്ച​ചെ​യ്ത് ചെ​റി​യ വി​ട്ടു​വീ​ഴ്ച ന​ല്‍​കി തു​ക ഈ​ടാ​ക്കു​ന്ന​താ​ണു ന​ല്ല​ത്. നേ​ര​ത്തെ ചെ​ന്നൈ, മ​ധു​ര കോ​ര്‍​പ​റേ​ഷ​നു​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ അ​നു​ഭ​വ​ത്തി​ലാ​ണ് ഈ ​ഉ​പ​ദേ​ശം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം​എ​ല്‍​എ​മാ​രാ​യ എ.​എ​ന്‍.​ഷം​സീ​ര്‍, സി.​കെ.​നാ​ണു, എ.​കെ.​ശ​ശീ​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​ന്‍, വി.​എ.​നാ​രാ​യ​ണ​ന്‍, എ.​പ്ര​ദീ​പ​ന്‍, കെ.​പി.​മോ​ഹ​ന​ന്‍, കെ.​എ.​ല​ത്തീ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ സി. ​കെ.​ര​മേ​ശ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ൻ ന​ജ്മ ഹാ​ഷിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഹാ​രം ചെ​യ​ര്‍​മാ​ന്‍ സി.​കെ.​ര​മേ​ശ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ്മാ​നി​ച്ചു.