ട്ര​ഷ​റി​ക​ളി​ൽ ബി​ല്ലു​ക​ൾ മാ​റു​ന്നി​ല്ല; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
ത​ളി​പ്പ​റ​മ്പ്: ട്ര​ഷ​റി​ക​ളി​ല്‍​നി​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍ മാ​റി​ക്കി​ട്ടാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ദു​രി​ത​മാ​യി. ഒ​രു​വി​ധ​ത്തി​ലു​ള്ള ബി​ല്ലു​ക​ളും മാ​റി​ക്കി​ട്ടു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ പ​റ​യു​ന്നു. 25 ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ബി​ല്ലു​ക​ള്‍ മാ​റി​ക്കി​ട്ടാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളു​ണ്ട്.
വി​വാ​ഹ​ധ​ന​സ​ഹാ​യം പോ​ലു​ള്ള ചെ​റി​യ​തു​ക​യ്ക്കു​ള്ള ബി​ല്ലു​ക​ള്‍ പോ​ലും മാ​റി​ക്കി​ട്ടു​ന്നി​ല്ല. ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ളാ​യ​തി​നാ​ല്‍ അ​ഞ്ച് ചെ​ക്കു​ക​ള്‍ ഒ​ന്നി​ച്ചു പാ​സാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ത​ന്നെ സി​സ്റ്റം ബ്ലോ​ക്ക് ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ബി​ല്ലു​ക​ൾ ഒ​ഴി​കെ മ​റ്റു ബി​ല്ലു​ക​ളൊ​ന്നും പാ​സാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ര​ണ്ടു​മാ​സ​മാ​യി ഉ​ന്ന​ത നി​ര്‍​ദേ​ശ​മു​ണ്ടെ​ന്ന് ട്ര​ഷ​റി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ കാ​ര​ണ​മാ​ണ് ബി​ല്ലു​ക​ള്‍ വൈ​കു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സെ​ര്‍​വ​ര്‍ മ​നഃ​പൂ​ര്‍​വം ത​ക​രാ​റാ​ക്കു​ക​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള പ​ണം വ്യ​ത്യ​സ്ത ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്.
കൂ​ടു​ത​ല്‍ ചെ​ല​വു​ക​ള്‍ വ​രു​ന്ന എ​ല്ലാ ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടു​ക​ളും ബ്ലോ​ക്ക് ചെ​യ്തു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
ഇ​നി അ​ഥ​വാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ ബി​ല്ലു​ക​ള്‍ പാ​സാ​ക്കി​യാ​ല്‍​ത്ത​ന്നെ ഇ​പി​ഒ​സി(​ഇ​ല​ക്ട്രോ​ണി​ക്സ് പേ ​ഓ​ര്‍​ഡ​ര്‍ കോ​ഡ്) ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍​വ​ഴി ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പ​ണം ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ത് ബ്ലോ​ക്ക് ആ​കു​ന്ന​തോ​ടെ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍ പോ​ലും ഇ​പി​ഒ​സി ല​ഭി​ച്ചി​ല്ലെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് പ​ണം കൊ​ടു​ക്കാ​തെ ത​ട​ഞ്ഞു​വ​യ്ക്കാം.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കാ​നു​ണ്ട്. ഇ​തെ​ല്ലാം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.
അ​ടു​ത്ത​കാ​ല​ത്ത് വി​ത​ര​ണം ചെ​യ്ത മു​ട്ട​ക്കോ​ഴി​ക​ളു​ടെ തു​ക​പോ​ലും ന​ല്‍​കാ​നാ​വു​ന്നി​ല്ലെ​ന്നാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ പ​റ​യു​ന്ന​ത്. ബി​ല്ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ സ്തം​ഭി​ച്ചേ​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു. പ്ര​ശ്നം മൂ​ടി​വ​യ്ക്കു​ന്ന​തി​നാ​ണ് ശ​മ്പ​ള​ബി​ല്ലു​ക​ള്‍ മാ​ത്രം പാ​സാ​ക്കി ന​ല്‍​കു​ന്ന​ത​ത്രെ.