വരുന്നൂ, മ​ട​ക്ക​ര​യി​ൽ ബോ​ട്ട് ചാ​ന​ൽ
ചെ​റു​വ​ത്തൂ​ർ: മ​ട​ക്ക​ര​യി​ൽ ബോ​ട്ട്ചാ​ന​ൽ ഒ​രു​ക്കു​ന്ന​തി​നു​ള്ള ഡ്ര​ഡ്ജി​ംഗിനു തു​ട​ക്ക​മാ​യി. 4.50 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഡ്ര​ഡ്ജിംഗ്‌ന​ട​ത്തി മ​ണ​ൽ നീ​ക്കം​ചെ​യ്യു​ന്ന​ത്. മ​ണ​ൽ നീ​ക്കം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബോ​ട്ടു​ക​ൾ​ക്കു ത​ട​സം കൂ​ടാ​തെ ഹാ​ർ​ബറി ലെ​ത്താ​നും തി​രി​ച്ചു പോ​കാ​നും സാ​ധി​ക്കും. മ​ട​ക്ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു നി​ന്നും നി​ര​വ​ധി ബോ​ട്ടു​ക​ളാ​ണ് ദി​വ​സേ​ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​റു​ള്ള​ത്.

പോ​കു​ന്ന വ​ഴി​യി​ൽ മ​ണ​ൽ​ത്തിട്ട​ക​ൾ രൂ​പ​പ്പെ​ട്ട​ത് ബോ​ട്ടു​ക​ളു​ടെ പോ​ക്കു​വ​ര​വി​ന് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല മ​ണ​ൽ​ത്തിട്ട​ക​ളി​ൽ ത​ട്ടി ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. ബോ​ട്ടു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​തി​നാ​യി ഡ്ര​ഡ്ജി​ംഗ് ന​ട​ത്ത​ണ​മെ​ന്ന് നേ​ര​ത്തേ ത​ന്നെ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റി​ംഗ് വ​കു​പ്പി​ന്‍റെ നേ​തൃ​ത​്വത്തി​ൽ ഡ്ര​ഡ്ജി​ംഗ് ‌ന​ട​ത്തി ബോ​ട്ട് ചാ​ന​ൽ ഒ​രു​ക്കു​ക​യാ​ണി​പ്പോ​ൾ. നീ​ക്കു​ന്ന മ​ണ​ലു​ക​ൾ പു​ഴ​യി​ൽ കൃ​ത്രി​മ ദ്വീ​പു​ണ്ടാ​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ നി​ർ​മി​ക്കു​ന്ന ദ്വീ​പ് ടൂ​റി​സം മേ​ഖ​ല​യെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​യ​ൽ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും ഉ​ല്ല​സി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​നു​ള്ള ആ​ലോ​ച​ന​യും നേ​ര​ത്തേ ത​ന്നെ​ന​ട​ന്നി​രു​ന്നു.