വി​ക​സ​ന വ​ഴി​യി​ൽ തി​രു​നെ​ല്ലി
Sunday, December 17, 2017 11:24 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​ര​മാ​കു​ന്നു. ക​ർ​ണാ​ട​ക​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഈ ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ 19 മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ക​സ​ന പ്രവർത്തനങ്ങളാണ്. കാ​ട്ടി​ക്കു​ളം ഹൈ​സ്കൂ​ളി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ൽ ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച ഫ​ണ്ട് ല​ഭി​ച്ച​ത് കാ​ട്ടി​ക്കു​ളം സ്കൂ​ളി​നാ​ണ്. ര​ണ്ട് കോ​ടി രൂ​പ​യാ​ണ് അ​ന്ന് ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ബാ​വ​ലി ഗ​വ.​യു​പി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഇ​ട​യൂ​ർ​ക്കു​ന്ന് ഗ​വ.​യു​പി സ്കൂ​ളി​ലും കം​പ്യൂ​ട്ട​ർ ലാ​ബ് സ്ഥാ​പി​ക്കാ​ൻ നാ​ല​ര ല​ക്ഷം രൂ​പ​യും ന​ൽ​കി.
പ​ന​വ​ല്ലി-​അ​പ്പ​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 45 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. പ​ന​വ​ല്ലി-​സ​ർ​വാ​ണി-​പോ​ത്തും​മൂ​ല-​തൃ​ശി​ലേ​രി റോ​ഡ് ന​വീ​ക​ര​ത്തി​ന് 1.5 കോ​ടി വ​ക​യി​രു​ത്തി. ച​ങ്ങ​ല​ഗേ​റ്റ്-​കു​റു​ക്ക​ൻ​മൂ​ല റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 57 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. അ​പ്പ​പാ​റ പി​എ​ച്ച്എ​സി ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​രം​ഭി​ച്ചു. ഡോ​ക്ട​ർ​മാ​രും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും മി​ക​ച്ച കെ​ട്ടി​ട​ങ്ങ​ളും ഒ​രു​ക്കാ​ൻ ഇ​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. കാ​ട്ടി​ക്കു​ളം ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ത​ദ്ദേ​ശ​മി​ത്രം പ​ദ്ധ​തി​യി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സും ക​മ്യൂ​ണി​റ്റി ഹാ​ളും മു​ഖ്യ​മ​ന്ത്രി മാ​സ​ങ്ങ​ൾ മു​ന്പാ​ണ് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​ന​ൽ​കി​യ​ത്. ഇ​ത് തി​രു​നെ​ല്ലി​യു​ടെ വി​ക​സ​ന​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. കാ​ട്ടി​ക്കു​ള​ത്തെ ന​വീ​ക​രി​ച്ച് ബ​സ്സ്റ്റാ​ൻ​ഡ് ജ​നു​വ​രി അ​ഞ്ചി​നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.