മാ​ന​ന്ത​വാ​ടി മാ​ർ​ക്ക​റ്റി​ലെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രമായി
Sunday, December 17, 2017 11:24 AM IST
മാ​ന​ന്ത​വാ​ടി: മ​ത്സ്യ​വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തി​നു താ​ത്കാ​ലി​ക പ​രി​ഹാ​രം. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ പു​തി​യ ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് മ​ത്സ്യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​ത്. നി​ല​വി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​യാ​സം ഉ​ണ്ടാ​ക്കാ​തെ വ്യാ​പാ​രം ന​ട​ത്ത​ണ​മെ​ന്ന് പോ​ലീ​സ് പു​തി​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഞാ​യ​റാ​ഴ്ച അ​ട​പ്പി​ച്ച മാ​ർ​ക്ക​റ്റ് ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

ഏ​ഴാം ത​രം തു​ല്യ​ത പ​രീ​ക്ഷ

പ​ന​മ​രം: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴാം ത​രം തു​ല്യ​ത പ​രീ​ക്ഷ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ന​മ​രം എ​ച്ച്എ​സ്എ​സി​ൽ ഡി​പി​ഐ ഓ​ഫീ​സി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. ഷി​ബു പ​ഠി​താ​വി​ന് ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ എം. ​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ൻ​സി​പ്പ​ൽ എം.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജോ​ഷി കെ. ​ജോ​സ​ഫ്, സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് കോ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.