റ​ഹ്‌മത്തി​നും സാ​റാ​മ്മ​യ്ക്കും അ​ദാ​ല​ത്ത് ആ​ശ്വാ​സ​മാ​യി
Sunday, December 17, 2017 11:24 AM IST
ക​ൽ​പ്പ​റ്റ: മ​ക്ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​മി​ത്തം വി​ഷ​മ​ത​യ​നു​ഭ​വി​ക്കു​ന്ന ര​ണ്ടു കു​ടം​ബ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് മു​ട്ടി​ലി​ൽ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സ​ഹാ​യ​മാ​യി. കാ​ര്യ​ന്പാ​ടി​യി​ലെ ത​കി​ടി​യി​ൽ സാ​റാ​മ്മ​യു​ടെ​യും ക​ണി​യാ​ന്പ​റ്റ​യി​ലെ റ​ഹ്മ​ത്ത് കോ​ട്ടേ​ക്കാ​ര​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ദാ​ല​ത്ത് ആ​ശ്വാ​സ​മാ​യ​ത്.
റ​ഹ്‌മത്ത് മാ​ന​സി​ക​വും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന എ​ട്ട് വ​യ​സു​കാ​ര​നാ​യ മ​ക​ൻ നി​ഷാ​ദി​ന് ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യം തേ​ടി​യാ​ണ് അ​ദ​ലാ​ത്തി​നെ​ത്തി​യ​ത്.
വി​വാ​ഹ പ്രാ​യ​മെ​ത്തി​യ മ​ക​ളോ​ടൊ​പ്പം അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കു​ടി​ലി​ൽ താ​മ​സി​ക്കു​ന്ന കാ​ര്യ​വും ഇ​വ​ർ ക​ള​ക്ട​റു​ടെ മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ചു. റ​ഹ്‌മത്തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് ചി​കി​ൽ​സാ​സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ശാ​രീ​രി​ക വൈ​ക​ല്യ​മു​ള​ള മ​ക​ൻ സ​ന്ദീ​പി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് സാ​റാ​മ്മ എ​ത്തി​യ​ത്.
ഒ​രു പെ​ണ്‍​കു​ട്ടി​യ​ട​ക്കം മൂ​ന്ന് മ​ക്ക​ളോ​ടൊ​പ്പം ക​ണി​യാ​ന്പ​റ്റ വി​ല്ലേ​ജി​ലെ ക​ര​ണി​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് സാ​റാ​മ്മ​യു​ടെ താ​മ​സം. ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലും ഇ​വ​ർ​ക്ക് ഇ​ടം ല​ഭി​ച്ചി​ല്ല.
സാ​റാ​മ്മ​യു​ടേ​ത് ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.