ജ​ല​ജ സു​ര​ൻ വ​ധ​ക്കേ​സ്: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, January 3, 2018 10:48 PM IST
ഹ​രി​പ്പാ​ട്: മു​ട്ടം ജ​ല​ജാ​സു​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ഓ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ഹ​രി​പ്പാ​ട് ഒ​ന്നാം ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് ജി. ​പ്ര​വീ​ണ്‍ കു​മാ​റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി മു​ട്ടം പീ​ടി​ക​പ്പ​റ​ന്പി​ൽ സ​ജി​ത്തി​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കൊ​ല ന​ട​ന്ന മു​ട്ടം ഭാ​ര​തി​യി​ൽ വ​ൻ പോ​ലീ​സ് കാ​വ​ലി​ലാ​ണ് പ്ര​തി​യെ കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ കാ​ണാ​ൻ പ്ര​ദേ​ശ​ത്തു വ​ൻ​ജ​നാ​വ​ലി​യാ​ണ് കാ​ത്തു നി​ന്ന​ത്. പ്ര​തി കൃ​ത്യം ചെ​യ്ത രീ​തി ഓ​രോ സ്ഥ​ല​വും കൃ​ത്യ​മാ​യി കാ​ണി​ച്ച് വി​വ​രി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​യെ മു​ട്ട​ത്തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൃ​ത്യ​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ട്ട ബൈ​ക്ക് ക​ണ്ടെ​ത്താ​നാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത്.
മു​ട്ടം ഭാ​ര​തി​യി​ൽ ജ​ല​ജാ സു​ര​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി​യെ നാ​ട്ടി​ൽ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2015 ആ​ഗ​സ്റ്റ് 13നാ​ണ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ജ​ല​ജ​യെ (47) നി​ല​വി​ള​ക്കി​ന്‍റെ കാ​ൽ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
പീ​ഡ​ന​ശ്ര​മം ത​ട​ഞ്ഞ​പ്പോ​ൾ ന​ട​ന്ന കൊ​ല​പാ​ത​ക​മെ​ന്ന നി​ല​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​നോ​ട് പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
ക്രൈം​ബ്രാ​ഞ്ച് ഐ.​ജി കെ. ​ശ്രീ​ജി​ത്ത്, എ​സ്.​പി. കെ.​എ​സ്. സു​ദ​ർ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്.