മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോഡിനു അ​നു​യോ​ജ്യ​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണം
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് -ആ​ന​ക്ക​ട്ടി റൂ​ട്ടി​ൽ റോ​ഡി​ന് അ​നു​യോ​ജ്യ​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ന്ന​തും മ​ല​യോ​ര​മേ​ഖ​ല​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ റൂ​ട്ടാ​ണ് മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി. മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും മു​ക്കാ​ലി,താ​വ​ളം, ഗൂ​ളി​ക്ക​ട​വ് വ​ഴി ആ​ന​ക്ക​ട്ടി​യി​ലേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ച് മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് ഇ​വ. റോ​ഡി​ന്‍റെ രൂ​പ ഘ​ട​ന​യു ബ​സു​ക​ളെ​ല്ലാം കാ​ല​പ്പ​ഴ​ക്ക​വും കാ​ര​ണം യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി മു​ത​ൽ അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ മു​ക്കാ​ലി വ​രേ​യും കൊ​ടും​വ​ള​വു​ക​ളാ​ണ്. വ​ള​വി​നോ​ടൊ​പ്പം കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വു​മു​ണ്ട്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹൈ​ടെ​ക് ബ​സു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ന​ക്ക​ട്ടി-​മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന​ത്.

വേ​ണാ​ട്, മ​ല​ബാ​ർ, വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ബ​സു​ക​ളാ​ണി​വ. ഇ​വ​യ്ക്കാ​ക​ട്ടെ സാ​ധാ​ര​ണ ബ​സു​ക​ളെ അ​പേ​ക്ഷി​ച്ച് നീ​ള​വും വീ​തി​യും കൂ​ടു​ത​ലാ​ണ്. അ​ങ്ങ​നെ​യാ​കു​ന്പോ​ൾ അ​ട്ട​പ്പാ​ടി ചു​രം​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്നു. മാ​ത്ര​മ​ല്ല ബ​സി​ന്‍റെ അ​ടി​വ​ശം ത​റ​യി​ൽ ത​ട്ടു​ന്ന​തും വ​ള​വു​ക​ൾ തി​രി​യു​ന്പോ​ൾ ബ​സി​ന്‍റെ അ​രി​കു​ക​ൾ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്. ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ് എ​തി​രെ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നും ന​ന്നേ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു.

ആ​ദ്യ​കാ​ല​ത്ത് ക​ഐ​സ്ആ​ർ​ടി​സി ഇ​റ​ക്കി​യി​രു​ന്ന ഉ​യ​രം​കൂ​ടി​യ ബ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​ല​യോ​ര​യാ​ത്ര​ക്ക് ഏ​റെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ൾ ഹൈ​ടെ​ക് ആ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് ബ​സു​ക​ളു​ടെ ഉ​യ​ര​വും കു​റ​ഞ്ഞു. നി​ര​ന്ന പാ​ത​യി​ലൂ​ടെ ഇ​വ യാ​ത്രാ​സു​ഖം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും മ​ല​യോ​ര​പാ​ത​ക്ക് അ​ത്ത​രം ബ​സു​ക​ൾ ബു​ദ്ധി​മു​ട്ട് ഉ​ള​വാ​ക്കു​ന്നു. ക​ട്ട് ചെ​യ്സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നീ​ളം​കു​റ​ഞ്ഞ ബ​സു​ക​ളാ​ണ് ഈ ​പാ​ത​യി​ലേ​ക്ക് ഏ​റെ ഫ​ല​പ്ര​ദം.