ഭൂ​മി ഏ​റ്റെ​ടു​ക്കുന്നതിനു മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങി
Wednesday, January 3, 2018 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ബ്ലോ​ക്കു​ക​ളാ​ക്കി തി​രി​ച്ചു​ള്ള മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങി. ഏ​റ്റെ​ടു​ക്കു​ന്ന 400 ഏ​ക്ക​ർ ഭൂ​മി എ ​മു​ത​ൽ ഇ ​എ​ന്നി​ങ്ങ​നെ അ​ഞ്ചു ബ്ലോ​ക്കു​ക​ളാ​ക്കി തി​രി​ച്ചാ​ണ് ഭൂ​മി വി​ല​യും അ​തി​ലെ വി​ള​ക​ളാ​കു​ന്ന ച​മ​യ​ങ്ങ​ളു​ടെ​യും വി​ല നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​നാ​സം​ഘം സൂ​പ്ര​ണ്ട് രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
ഇ​തി​ൽ 70 ഏ​ക്ക​റോ​ളം വ​രു​ന്ന എ ​ബ്ലോ​ക്കി​ന്‍റെ മൂ​ല്യ നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.
ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ മു​ന്നു കി​ലോ​മീ​റ്റ​ർ മു​ത​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ​വ​രെ ചു​ള്ള​വി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്നി​ട്ടു​ള്ള ഭൂ​മി വി​ല പ​രി​ശോ​ധി​ച്ചാ​കും ഭൂ​മി​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.
പ​ത്ത് ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​തി​ൽ​നി​ന്നും ശ​രാ​ശ​രി വി​ല ക​ണ​ക്കാ​ക്കി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​ക​ളു​ടെ അ​ന്തി​മ​രൂ​പം ഉ​ണ്ടാ​കു​ക. ഇ​തി​നോ​ടൊ​പ്പം നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല​യും 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​വും ആ​ധാ​ര​മാ​ക്കി​യാ​കും വി​ല​യി​ട​ൽ ന​ട​ത്തു​ന്ന​ത്.റ​ബ​ർ, മ​റ്റ് മ​ര​ങ്ങ​ൾ, തെ​ങ്ങ്, കു​രു​മു​ള​ക്, കെ​ട്ടി​ടം എ​ന്നി​വ​യു​ടെ മൂ​ല്യം അ​താ​ത് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി വ​നം​വ​കു​പ്പ് , പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം, കൃ​ഷി​വ​കു​പ്പ്, റ​ബ​ർ​ബോ​ർ​ഡ്, സ്പൈ​സ​സ് ബോ​ർ​ഡ് എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ലാ​ൻ​ഡ് പ​ർ​ച്ചേ​ഴ്സ് ക​മ്മി​റ്റി​യും സ്റ്റേ​റ്റ് ലെ​വ​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​മാ​ണ് ഭൂ​മി വി​ല സം​ബ​ന്ധി​ച്ച് അ​ന്തി​മ​റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ക.
തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് 400 ഏ​ക്ക​റി​ൽ വ്യ​വ​സാ​യ പാ​ർ​ക്ക് വ​രു​ന്ന​ത്. ര​ണ്ടാ​യി​രം കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം നീ​രു​റ​വ​ക​ളു​ള്ള കാ​യ്ഫ​ല​ങ്ങ​ൾ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഭൂ​മി​ക്ക് നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല​ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷ​ക കൂ​ട്ടാ​യ്മ എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​രും രം​ഗ​ത്തു​ണ്ട്.