ചി​ന​ക്ക​ത്തൂ​ർ പൂ​രം ന​ട​ത്തി​പ്പ് : അ​വ​കാ​ശ​മു​ന്ന​യി​ച്ച് മൂ​ന്നു​ക​മ്മി​റ്റി​ക​ൾ
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ദേ​ശ​ക്കാ​ർ ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ണ്. ചി​ന​ക്ക​ത്തൂ​ർ​പൂ​രം ഒ​റ്റ​പ്പാ​ലം ദേ​ശ​ക​മ്മി​റ്റി​ക്കാ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മൂ​ന്നു ക​മ്മി​റ്റി​ക​ൾ രം​ഗ​ത്തു​വ​ന്ന​താ​ണ് ക​ണ്‍​ഫ്യൂ​ഷ​ന് കാ​ര​ണം.
മൂ​ന്നു​ക​മ്മി​റ്റി​ക​ളും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു, ത​ങ്ങ​ളാ​ണ് ഒ​റി​ജി​ന​ൽ. മ​റ്റു ര​ണ്ടും വ്യാ​ജ·ാ​ർ. ത​ർ​ക്ക​ങ്ങ​ൾ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കു മു​ന്പി​ലെ​ത്തി​യ​പ്പോ​ൾ ചി​ന​ക്ക​ത്തൂ​ർ കാ​വി​ന്‍റെ വി​ഷ​യ​ത്തി​ൽ​മാ​ത്ര​മേ താ​ൻ ഇ​ട​പെ​ടൂ എ​ന്ന നി​ല​പാ​ട​റി​യി​ച്ച് അ​ദ്ദേ​ഹം ത​ടി​യൂ​രി.
പ്ര​ശ്നം സ​ബ് ക​ള​ക്ട​ർ​ക്ക് മു​ന്പി​ലും പി​ന്നീ​ട് പോ​ലീ​സി​ലും എ​ത്തി. ഇ​വി​ടം​കൊ​ണ്ടൊ​ന്നും പ്ര​ശ്നം തീ​രാ​തെ വ​ന്ന​തോ​ടെ വി​ഷ​യ​മി​പ്പോ​ൾ ഹൈ​ക്കോ​ട​തി​യി​ലും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ മൂ​ന്നു ക​മ്മി​റ്റി​ക​ളും ബ​ഹു​വ​ർ​ണ നോ​ട്ടീ​സു​ക​ള​ടി​ച്ച് പി​രി​വും തു​ട​ങ്ങി. ഇ​പ്പോ​ൾ പി​രി​വി​നെ​ചൊ​ല്ലി​യാ​ണ് ക​ലാ​പം. വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​കൊ​ഴു​ക്ക​വേ ആ​ന ഏ​ൽ​പ്പി​ക്ക​ലും വാ​ദ്യ​ക്കാ​രെ ഏ​ൽ​പ്പി​ക്ക​ലു​മെ​ല്ലാം മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളും ത​കൃ​തി​യാ​യി ന​ട​ത്തി​ക​ഴി​ഞ്ഞു. അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മൂ​ന്നു ദേ​ശ​ക​മ്മി​റ്റി​ക​ളും പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി. പ​ര​സ്പ​രം അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
ഇ​തി​നി​ടെ​യാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​മ​തൊ​രു ക​മ്മി​റ്റി​ക്ക് അം​ഗീ​കാ​രം ന​ല്കി​യാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്.
എ​ന്നാ​ൽ ത​ട്ട​ക​ത്തി​ലെ ഏ​ഴ് ദേ​ശം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച ദേ​ശ​ക​മ്മി​റ്റി​യെ അ​വ​ഗ​ണി​ച്ചു പു​തി​യ ക​മ്മി​റ്റി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത് വ​ഴി​വി​ട്ട സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു.
പി. ​ക​രു​ണാ​ക​ര​ൻ പ്ര​സി​ഡ​ന്‍റും പി. ​സു​രേ​ന്ദ്ര​ൻ സെ​ക്ര​ട്ട​റി​യും കെ. ​രാ​ജീ​വ് ട്ര​ഷ​റ​റും ആ​യ ക​മ്മി​റ്റി​ക്കാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​സി. ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​പ്ര​കാ​രം പൂ​രം ന​ട​ത്താ​ൻ അ​നു​മ​തി ഉ​ള്ള​ത്. പൊ​തു​യോ​ഗം ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 55 അം​ഗ ക​മ്മി​റ്റി​യാ​ണ് ഇ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യും ഈ ​മാ​സം 13ന് ​ക​ലാ​കാ​ര​ൻ​മാ​രെ ആ​ദ​രി​ക്ക​ലും ആ​ദ്യ​കാ​ല​പ്ര​വ​ർ​ത്ത​ക​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും​വേ​ണ്ടി പൂ​ര​പ്പു​റ​പ്പാ​ട് എ​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
അ​തേ​സ​മ​യം എം.​കെ. വി​നോ​ദ​ൻ പ്ര​സി​ഡ​ന്‍റും കെ.​ശി​വ​ദാ​സ് സെ​ക്ര​ട്ട​റി​യും പി. ​ര​വീ​ന്ദ്ര​ൻ ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും പൂ​ർ​ത്തി​ന്‍റെ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​വ​രു​മാ​ണെ​ന്ന വാ​ദ​മു​ന്ന​യി​ച്ച് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്നു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​ക്കെ​തി​രെ സ​മാ​ന്ത​ര​മാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​വ​ർ ഉ​ൾ​പ്പെ​ട്ട പാ​ന​ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ ദേ​വ​സ്വം ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ഉ​ത്ത​ര​വി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് എം.​കെ. വി​നോ​ദ​ൻ, കെ.​ശി​വ​ദാ​സ്, പി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം മൂ​ന്നു ക​മ്മി​റ്റി​ക​ളും പ​ണ​പ്പി​രി​വ് ഉ​ഷാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ ഏ​താ​ണ് ദേ​ശ​ക​മ്മി​റ്റി​യെ​ന്ന​റി​യാ​തെ ദേ​ശ​ക്കാ​രും ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ണ്.