പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി​ പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
Wednesday, January 3, 2018 10:58 PM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി​പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി. പ​ത്തി​രി​പ്പാ​ല മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള 23 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗ​മാ​ണ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബാ​ക്കി​ഭാ​ഗം കൂ​ടി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. പാ​ത​യി​ലെ കു​ഴി​ക​ൾ​മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ന​ട​പ​ടി തു​ട​ങ്ങി​യ​ത്. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴേ​ല്ലാം കു​ഴി​യ​ട​ക്കു​ന്ന​തി​നും സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രും.
എ​ന്നാ​ൽ പി​ന്നീ​ടി​ത് അ​ടു​ത്ത അ​പ​ക​ടം വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​റു​ള്ള​ത്. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. പ​ത്തി​രി​പ്പാ​ല​യി​ലും ഒ​റ്റ​പ്പാ​ല​ത്തും ല​ക്കി​ടി​യി​ലും വാ​ണി​യം​കു​ള​ത്തു​മെ​ല്ലാം റോ​ഡി​നു ന​ടു​വി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​ണു​ള്ള​ത്. പ​ത്തു​ല​ക്ഷം​രൂ​പ ചെ​ല​വി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​പാ​ത​ക​ൾ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ​നി​ന്നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്.
അ​പ​ക​ട​പാ​ത​യാ​യി തീ​ർ​ന്ന ഇ​വി​ടെ നൂ​റി​നു​പു​റ​ത്ത് വ​ൻ​അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ ഈ ​പാ​ത അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​പ്പോ​ഴും അ​പൂ​ർ​ണ​മാ​യി ത​ന്നെ​യാ​ണ് പാ​ത കി​ട​ക്കു​ന്ന​ത്.
മൂ​ന്നു​ക​ന്പ​നി​ക​ൾ നി​ർ​മാ​ണം ന​ട​ത്തി​യ ഈ ​പാ​ത​യ്ക്ക് ഇ​പ്പോ​ഴും അ​ഴു​ക്കു​ചാ​ലു​ക​ളോ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം. റോ​ഡി​ന്‍റെ മി​നു​ത്ത പ്ര​ത​ല​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തി​നും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ന്ന​തി​നും മി​ക്ക​പ്പോ​ഴും കാ​ര​ണ​മാ​കു​ന്നു.