നെ​ല്ലി​യാ​ന്പ​തി​യിൽ‌ മ​ന്തു​രോ​ഗ സ​മൂ​ഹ ചി​കി​ത്സാ പ​രി​പാ​ടിയ്ക്കു തുടക്കം
നെ​ല്ലി​യാ​ന്പ​തി : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച്, സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തിൽ 11 വ​രെ ന​ട​ത്തു​ന്ന മ​ന്ത് രോ​ഗ നി​വാ​ര​ണ സ​മൂ​ഹ ചി​കി​ത്സാ പ​രി​പാ​ടി​ക്ക് നെ​ല്ലി​യാ​ന്പ​തി​യിൽ തു​ട​ക്കം കു​റി​ച്ചു.
ദേ​ശീ​യ മ​ന്ത് രോ​ഗ സ​മൂ​ഹ ചി​കി​ത്സാ പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​ക്ക് കൈ​കാ​ട്ടി ആ​ശു​പ​ത്രി​യി വ​ച്ച് ഗു​ളി​ക​ക​ൾ ക​ഴി​ച്ചു​കൊ​ണ്ട് നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി​ൻ​സി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
മെ​ഡി​ക്കൽ ഓ​ഫീ​സ​ർ ഡോ:​ കെ.​എ​സ്.​സ​ഞ്ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ എ​സ്.​ഈ​ശ്വ​ര​ൻ, പ​ബ്ലി​ക് ഹെൽ​ത്ത് ന​ഴ്സ് എം.​കെ.​ഇ​ന്ദി​ര എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തിൽ എ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും ജെ.​പി.​എ​ച്ച്.​എ​ൻ മാ​രാ​യ പി.​ര​ഞ്ജി​നി, ആ​ർ.​ര​ത്ന​കു​മാ​രി, സി.​ശ്രു​തി, നേ​ഴ്സ് അ​ഞ്ജ​ലി, പാ​ലി​യേ​റ്റീ​വ് നേ​ഴ്സ് സീ​താ​ല​ക്ഷ്മി, ഫാ​ർ​മ​സി​സ്റ്റ് ആ​ർ.​സ​ന്തോ​ഷ് രവി എ​ന്നി​വ​ർ മ​ന്ത് രോ​ഗ നി​വാ​ര​ണ ഗു​ളി​ക ന​ല്കി.
ഹെൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ സ്വാ​ഗ​ത​വും, ജൂ​നി​യ​ർ ഹെൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ.​ബി​നു ന​ന്ദി​യും പറഞ്ഞു.