ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യ​ം കടത്തിനെതിരേ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കു തീ​രു​മാ​നം
Wednesday, January 3, 2018 10:58 PM IST
ഷൊ​ർ​ണൂ​ർ: പു​തു​വ​ർ​ഷ​ത്തി​ൽ ക​ഞ്ചാ​വി​നും വ്യാ​ജ​മ​ദ്യ​ത്തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കു പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ തീ​രു​മാ​നം.
അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​കു​പ്പു​ക​ളും സം​യു​ക്ത​മാ​യി റെ​യ്ഡു​ക​ൾ ന​ട​ത്തും. ബാ​റു​ക​ൾ തു​റ​ന്ന​തോ​ടെ മ​ദ്യ​ത്തിേ·​ലു​ള്ള പി​ടി അ​യ​യു​ക​യും ക​ഞ്ചാ​വു പി​ടി​കൂ​ടാ​ൻ സ​ത്വ​ര​ശ്ര​ദ്ധ പു​ല​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സും ക​ഞ്ചാ​വു പി​ടി​കൂ​ടു​ന്ന​തി​ൽ മി​ക​വു​പു​ല​ർ​ത്തി.
അ​ബ്കാ​രി കേ​സു​ക​ളേ​ക്കാ​ൾ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ​ക്കും പ്ര​ത്യേ​ക ഉൗ​ന്ന​ൽ ന​ല്ക​ണ​മെ​ന്നാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്.
അ​തേ​സ​മ​യം എ​ക്സൈ​സ് വ​കു​പ്പി​നേ​ക്കാ​ൾ ക​ഞ്ചാ​വു​കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന​ത് പോ​ലീ​സ് ത​ന്നെ​യാ​ണ്. ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ക​ഞ്ചാ​വും പ്ര​തി​ക​ളേ​യും പി​ടി​കൂ​ടി​യ​ത് പോ​ലീ​സാ​ണ്.
ക​ഞ്ചാ​വു ക​ട​ത്തി​ന്‍റെ മു​ഖ്യ​താ​വ​ള​മാ​യി തീ​ർ​ന്ന ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ മേ​ഖ​ല​ക​ളി​ൽ​നി​ന്നു കി​ലോ ക​ണ​ക്കി​നു ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് പൂ​ർ​ണ​മാ​യ പ​രാ​ജ​യ​മാ​ണെ​ന്ന് വ്യാ​പ​ക പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​രു​ന്നു.
ക​ഞ്ചാ​വു പി​ടി​കൂ​ടു​ന്ന​തി​ൽ എ​ക്സൈ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മേ​ൽ​പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നു.
കാ​ര്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​യി​രി​ക്കേ​യാ​ണ് ക​ഞ്ചാ​വി​നും വ്യാ​ജ​മ​ദ്യ​ത്തി​നു​മെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യും വ്യാ​പ​ക റെ​യ്ഡു​ക​ളും ന​ട​ത്താ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.