ഉ​ഴ​വൂ​രി​ൽ ഷേ​ർ​ളി രാ​ജു പ്ര​സി​ഡ​ന്‍റ്
ഉ​ഴ​വൂ​ർ: ഉ​ഴ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ഷേ​ർ​ളി രാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ഷേ​ർ​ളി രാ​ജു വി​ജ​യി​ച്ച​ത്. ഷേ​ർ​ളി രാ​ജു​വി​ന് എ​ട്ട് വോ​ട്ടും ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​ന് നാ​ല് വോ​ട്ടും ല​ഭി​ച്ചു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​സ​ഫ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ത്തി​യി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ളും കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും ബി​ജെ​പി അം​ഗ​ങ്ങ​ളും ഷേ​ർ​ളി രാ​ജു​വി​നെ പി​ന്തു​ണ​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി​രു​ന്ന എം.​ടി. മേ​രി മു​ൻ ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നും എ​ൽ​ഡി​എ​ഫി​നും നാ​ലു വീ​തം അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് ര​ണ്ട് അം​ഗ​ങ്ങ​ളും ഒ​രു സ്വ​ത​ന്ത്ര​നും ബി​ജെ​പി​ക്ക് ഒ​രം​ഗ​വും ഒ​രു എ​ൻ​ഡി​എ അം​ഗ​വു​മാ​ണു​ള്ള​ത്.
പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​ത് രാഷ്‌ട്രീയ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​യു​മാ​യ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് ആ​രോ​പി​ച്ചു. ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ഇ​തോ​ടെ പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സും ബി​ജെ​പി​യു​മാ​യു​ള്ള ധാ​ര​ണ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് കു​റ്റ​പ്പെ​ടു​ത്തി.