ന​വീ​ക​രി​ച്ച കി​ൻ​കോ ജെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ല​ന്‍റ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ഐ​എ​ൻ​സി) ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​വീ​ക​രി​ച്ച ജെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ എം​ഡി ടോം ​ജോ​സ് നി​ർ​വ​ഹി​ച്ചു. സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​തെ പ​ത്തു വ​ർ​ഷ​മാ​യി വെ​റു​തേ കി​ട​ന്ന ജെ​ട്ടി കെ​എ​സ്ഐ​എ​ൻ​സി പു​തി​യ ഫെ​റി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​വീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ൽ ക​ന്പ​നി സെ​ക്ര​ട്ട​റി വി.​കെ. രാ​ജു, കൊ​മേ​ഴ്ഷ്യ​ൽ മാ​നേ​ജ​ർ സി​റി​ൽ വി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​റൈ​ൻ​ഡ്രൈ​വ് ന​ട​പ്പാ​ത​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​തി​ന് ത​ട​സ​മാ​യി നി​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ജെ​ട്ടി ന​വീ​ക​രി​ച്ച​ത്. ഇ​തോ​ടെ തെ​ക്ക് ബോ​ട്ട്ജെ​ട്ടി മു​ത​ൽ വ​ട​ക്ക് ഗോ​ശ്രീ​പാ​ലം വ​രെ മ​റൈ​ൻ​ഡ്രൈ​വി​ന് ഒ​റ്റ ന​ട​പ്പാ​ത​യാ​യി. ന​ട​പ്പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യാ​ണ് പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​വും ജെ​ട്ടി​യും വ​രു​ന്ന​ത്. 2200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ നൂ​റു യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​കം ശൗ​ചാ​ല​യ​ങ്ങ​ൾ, ടി​ക്ക​റ്റ് കൗ​ണ്ട​ർ, ക​ന്പ​നി​യു​ടെ വ​ർ​ക്ക് ഷോ​പ് എ​ന്നി​വ​യു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് ല​ഘു​ഭ​ക്ഷ​ണ ശാ​ല​യും കോ​ർ​പ​റേ​ഷ​ന്‍റെ ആ​ലോ​ച​ന​യി​ലു​ണ്ട്.